ഭാര്യയുടെ അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചു; കെ.സുധാകരനെതിരെ വിജിലൻസ് അന്വേഷണം

ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്ന് കെ. സുധാകരൻ പ്രതികരിച്ചു.

Update: 2023-06-26 08:49 GMT
Advertising

കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ വിജിലൻസ് അന്വേഷണം. സ്‌കൂൾ എറ്റെടുക്കാൻ പിരിവ് നടത്തി പണം തട്ടിയെന്ന് പരാതിയിലാണ് കേസ്. സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയിലാണ് അന്വേഷണം.

സ്മിത സുധാകരൻ ജോലി ചെയ്യുന്ന കാടാച്ചിറ ഹൈസ്‌കൂൾ പ്രധാനാധ്യാപകന് ഈ മാസം 15നാണ് വിജിലൻസ് കോഴിക്കോട് സ്‌പെഷൽ സെൽ നോട്ടീസ് നൽകിയത്. സ്‌കൂളിൽനിന്ന് ശമ്പള ഇനത്തിൽ കൈപ്പറ്റുന്ന തുകയുടെ കണക്ക് വ്യക്തമാക്കണം എന്നാവശ്യപെട്ടാണ് നോട്ടീസ്. 2001 ജനുവരി ഒന്ന് മുതലുള്ള കണക്കാണ് വിജിലൻസ് ആവശ്യപ്പെട്ടത്. ചിറയ്ക്കൽ രാജ സ്‌കൂൾ ഏറ്റെടുക്കാൻ പണപ്പിരിവ് നടത്തിയിട്ടും സ്‌കൂൾ ഏറ്റെടുത്തില്ല. ഇതിലൂടെ സുധാകരൻ അധികൃതമായി പണം സമ്പാദിച്ചു എന്ന് ആരോപിച്ച് സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു 2021 ലാണ് പരാതി നൽകിയത്. അടിയന്തര പ്രാധാന്യത്തോടെ കണക്ക് നൽകണമെന്നാണ് വിജിലൻസ് നോട്ടീസ്. മൊഴിയെടുക്കാൻ പ്രശാന്ത് ബാബുവിനോട് നാളെ കോഴിക്കോട് വിജിലൻസ് ഓഫീസിൽ എത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്ന് കെ. സുധാകരൻ പ്രതികരിച്ചു. തന്റെ കയ്യിൽ കള്ളപ്പണമില്ല, അതുകൊണ്ട് തന്നെ ഒരു അന്വേഷണത്തെയും ഭയമില്ലെന്നും സുധാകരൻ പറഞ്ഞു.

Full View


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News