യൂത്ത് കോൺഗ്രസിന്‍റെ വയനാട് കലക്‍ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പ്രതിഷേധക്കാരെ വളഞ്ഞിട്ട് തല്ലി പൊലീസ്, നിരവധി പേര്‍ക്ക് പരിക്ക്
പ്രതിഷേധകർക്ക് നേരെ പൊലീസ് ലാത്തിവീശി
Update: 2024-11-30 08:23 GMT
വയനാട്: മുണ്ടക്കെ ദുരന്തബാധിതരോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനക്കെതിരെ വയനാട്ടിൽ യൂത്ത് കോൺഗ്രസ് കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധകർക്ക് നേരെ പൊലീസ് ലാത്തിവീശി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റിന് മർദനമേറ്റു. പൊലീസ് പ്രതിഷേധക്കാരെ വളഞ്ഞിട്ടു തല്ലുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.