സുപ്രിംകോടതിയിൽ മുന്‍‌ അന്വേഷണ ഉദ്യോഗസ്ഥനെതിരെ അപ്പീലുമായി വാളയാർ പെൺകുട്ടികളുടെ അമ്മ

സോജനെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീൽ

Update: 2024-10-24 17:48 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: മുൻ അന്വേഷണ ഉദ്യോഗസ്ഥൻ എം.ജെ സോജനെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മ സുപ്രിംകോടതിയിൽ. സോജനെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് അമ്മയുടെ അപ്പീൽ.

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ക്രിമനൽ കേസ് തുടരാൻ നിർദേശം നൽകണമെന്നാണ് അപ്പീലിലെ ആവശ്യം. വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികൾക്കെതിരായ എം.ജെ സോജന്റെ വിവാദ പരാമർശത്തിലായിരുന്നു ക്രിമിനൽ കേസുണ്ടായിരുന്നത്. പോക്‌സോ നിയമപ്രകാരമുള്ള കേസ് കഴിഞ്ഞ സെപ്റ്റംബർ 11ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ആധികാരികത പരിശോധിക്കാതെ സോജന്റെ പരാമർശം സംപ്രേഷണം ചെയ്ത സ്വകാര്യ ചാനലിനും മാധ്യമപ്രവർത്തകർക്കുമെതിരെ ആവശ്യമെങ്കിൽ കേസെടുക്കാമെന്നും കോടതി അറിയിച്ചിരുന്നു.

എം.ജെ സോജന് ഐപിഎസ് ഗ്രേഡ് ലഭിക്കുന്നതിനുള്ള ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കാനാകില്ലെന്ന് ആഭ്യന്തര വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. സർട്ടിഫിക്കറ്റ് നൽകരുതെന്ന കുട്ടികളുടെ അമ്മയുടെ ആവശ്യം തള്ളിയായിരുന്നു നടപടി.

Summary: Mother of Walayar girls files appeal against former investigating officer MJ Sojan in Supreme Court

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News