'മാർച്ച് അത്ര ലോംങ്ങല്ല'; കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ റബർ ലോങ് മാർച്ചിനെ ചൊല്ലി വാക് പോര്

കർഷകർക്ക് വേണ്ടി ചെറുവിരൽ അനക്കാത്ത കൂട്ടരാണ് വിമർശനം ഉന്നയികുന്നതെന്ന് ജോസഫ് വിഭാഗം തിരിച്ചടിച്ചു

Update: 2024-01-03 01:23 GMT
Editor : Lissy P | By : Web Desk
Advertising

കോട്ടയം:  കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംഘടിപ്പിക്കുന്ന റബർ ലോങ് മാർച്ചിനെ ചൊല്ലി വാക്പോര്.  മാർച്ച് അത്ര ലോംങ് അല്ലെന്നായിരുന്നു ജോസ് കെ മാണി വിഭാഗത്തിന്റെ വിമർശനം. കർഷകർക്ക് വേണ്ടി ചെറുവിരൽ അനക്കാത്ത കൂട്ടരാണ് വിമർശനം ഉന്നയികുന്നതെന്ന് ജോസഫ് വിഭാഗം തിരിച്ചടിച്ചു. ബിഷപ്പുമാർക്കെതിരായ മന്ത്രി സജി ചെറിയാൻ്റെ പരാമർശത്തിലും ഇരുകൂട്ടരും തുറന്ന പോരിലാണ്. 

ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് റബർ വിഷയം ഉയർത്തി കളം പിടിക്കാനാണ് യു.ഡി.എഫ് ശ്രമം. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ജനുവരി 13ന് കടുത്തുത്തിയിൽ നിന്നും കോട്ടയത്തേക്ക് ലോംങ് മാർച്ച് നടത്തും.

എല്‍.ഡി.എഫ് പ്രകടനപത്രികയിൽ പ്രഖ്യാപിച്ച 250 രൂപയും കേന്ദ്ര വിഹിതം 50 രൂപ ചേർന്ന് റബറിന് 300 രൂപയാക്കണമെന്നാണ് മുദ്രാവാക്യം. എന്നാൽ ജോസഫ് വിഭാഗത്തിൻ്റെ സമരത്തെ പുച്ഛിച്ച് തള്ളുകയാണ് ജോസ് കെ മാണി. ജോസ് കെ മാണിയുടെ പ്രതികരണത്തെ ജാഥ ക്യാപ്റ്റനായ മോൻസ് ജോസഫ് കടുത്ത ഭാഷയിലാണ് വിമർശിച്ചത്. ബിഷപ്പുമാർക്കെതിരായ മന്ത്രി സജി ചെറിയാൻ്റ പരാമർശത്തിൽ ജോസ് കെ മാണി വിഭാഗം പ്രതിരോധിലാണ് UDF വിലയിരുത്തു. അതിനാൽ വിഷയം സജീവ ചർച്ചയായി നിലനിർത്താനും യു.ഡി.എഫ് ശ്രമം തുടങ്ങി. കേരളാ കോൺഗ്രസുകളുടെ പോര് രൂക്ഷമായതോടെ കോട്ടയം ലോക്സഭാ സീറ്റിൽ മത്സരം കടുക്കുമെന്നും വ്യക്തമായി.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News