Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
വയനാട്: നീലഗിരി ഗൂഢല്ലൂരിൽ വിനോദയാത്ര സംഘത്തിന് നേരെയുണ്ടായ കടന്നൽ ആക്രമണത്തിൽ മലയാളി മരിച്ചു. കോഴിക്കോട് ആയഞ്ചേരി സ്വദേശി പി. സാബിർ ആണ് മരിച്ചത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.
വിനോദസഞ്ചാര കേന്ദ്രമായ സൂചിമലയിലാണ് സംഭവം. പരിക്കേറ്റ സഹയാത്രികന്‍ ആസിഫിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ കാറില്‍ വന്ന യുവാക്കള്‍ സൂചിമലയില്‍ ഇറങ്ങിയതായിരുന്നു. വനഭാഗത്ത് എത്തിയപ്പോഴാണ് കടന്നലിന്റെ കുത്തേറ്റത്. സംഭവമറിഞ്ഞ് വനം വകുപ്പും പൊലിസും ഫയര്‍ സര്‍വീസും എത്തിയപ്പോഴേക്കും സാബിര്‍ മരിച്ചിരുന്നു
വാർത്ത കാണാം: