വാട്ടർ മെട്രോ ഫോർട്ട് കൊച്ചിയിലേക്ക്

പുതിയ സർവീസ് ഏപ്രിൽ 21 മുതൽ ആരംഭിക്കും

Update: 2024-04-18 10:45 GMT
Advertising

കൊച്ചി: പൊതുജനങ്ങളും വിനോദസഞ്ചാരികളും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വാട്ടർ മെട്രോ ഫോർട്ട് കൊച്ചിയിലേക്ക്  ഏപ്രിൽ 21ന് സർവീസ് ആരംഭിക്കും. ടെർമിനലിന്റെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായി. കൊച്ചിൻ ഷിപ്പ്‌യാർഡ് പതിനാലാമത് ബോട്ട് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഈ ബോട്ടിന്റെയും ടിക്കറ്റിങ് ഉൾപ്പടെയുള്ള സംവിധാനങ്ങളുടെയും ട്രയൽ റൺ പൂർത്തിയായതോടെയാണ് ഫോർട്ട് കൊച്ചി ടെർമിനലിൽ നിന്ന് ഞായറാഴ്ച സർവീസ് ആരംഭിക്കുന്നത്. ഇതോടെ യാത്രക്കാർക്ക് ഗതാഗതക്കുരുക്കിൽപ്പെടാതെ ഫോർട്ട് കൊച്ചിയിലെത്താം.

ഹൈക്കോർട്ട് ജങ്ഷൻ ടെർമിനലിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് 40 രൂപയാണ് ടിക്കറ്റ് നിരക്ക്. 20 മുതൽ 30 മിനിറ്റ് ഇടവേളകളിൽ ഹൈക്കോർട്ട് ജങ്ഷൻ - ഫോർട്ട് കൊച്ചി റൂട്ടിൽ സർവീസ് നടത്താനാണ് തീരുമാനം. അവധിക്കാലമാഘോഷിക്കാനെത്തുന്ന വിനോദസഞ്ചാരികൾക്ക് ഫോർട്ട് കൊച്ചിയിലേക്ക് എത്തിച്ചേരാൻ വാട്ടർ മെട്രോ സർവീസ് സഹായകരമാകുമെന്നാണ് പ്രതീക്ഷ.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News