'സി.പി.എമ്മിന് തൃപ്തിവരുന്ന രീതിയിൽ വിശദീകരണം നൽകാൻ കഴിയില്ല, ഏത് തരം അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നു'; മാത്യു കുഴൽനാടൻ എം.എൽ.എ
മാത്യു കുഴൽനാടന്‍റെ കുടുംബ വീട്ടിൽ റീസർവേ ആരംഭിച്ചു
കൊച്ചി: മാത്യു കുഴൽ നാടൻ എം എൽ എയുടെ കോതമംഗലത്തെ കടവൂരുള്ള കുടുംബ വീട്ടിൽ റീസർവേ ആരംഭിച്ചു. വിജിലൻസിന്റെ നിർദേശപ്രകാരമാണ് റവന്യു വകുപ്പിന്റെ നടപടി. ഇവിടെ നിലം മണ്ണിട്ട് നികത്തുന്നതിനെ പറ്റി നേരത്തെ തർക്കമുണ്ടായിരുന്നു.വീട്ടിലേക്കുള്ള റോഡ് നിർമ്മിക്കാന്‍ ഭൂമി മണ്ണിട്ട് നികത്തിയെന്ന പരാതി വിജിലന്‍സിന് മുന്നിലുണ്ടായിരിന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ വിജിലൻസ് ആവശ്യപ്പെട്ടതനുസരിച്ചാണ് സർവേ നടത്തുന്നതെന്ന് റവന്യൂ ഉദ്യോഗസ്ഥർ പറയുന്നത്.
ഏത് പരിശോധനകളെയും സ്വാഗതം ചെയ്യുമെന്ന് മാത്യു കുഴൽ നാടൻ എം.എൽ.എ മീഡിയവണിനോട് പറഞ്ഞു. തനിക്ക് പാർട്ടിയുടെ പൂർണ പിന്തുണയുണ്ട്, എല്ലാ നേതാക്കളും വിളിച്ചിരുന്നു. പ്രതികാര നടപടിയാണോ എന്ന് ജനങ്ങൾ വിലയിരുത്തട്ടെ. സിപിഎമ്മിന് തൃപ്തിവരുന്ന രീതിയിൽ വിശദീകരണം നൽകാൻ കഴിയില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.