കുറ്റകൃത്യം നടന്നാൽ വരുന്ന വിരലടയാള വിദഗ്ധരുടെ പെട്ടിയിലെന്താണ്? വരൂ... അറിയാം
എന്റെ കേരളം പ്രദർശന മേളയിലെ കേരള പൊലീസിന്റെ സ്റ്റാളിലാണ് വിരലടയാള പരിശോധന എങ്ങനെയെന്ന് കണ്ടറിയാൻ അവസരമുള്ളത്
കോഴിക്കോട്: കുറ്റകൃത്യങ്ങൾ നടന്ന സ്ഥലത്ത് വിരലടയാള വിദഗ്ധർ പെട്ടിയുമായി വരുന്നത് സിനിമയിലും വാർത്തകളിലുമൊക്കെ നമ്മൾ കാണുന്നതാണ്. എന്നാൽ എന്തൊക്കെയാണ് ഈ പെട്ടിയിലുള്ളതെന്നും എങ്ങനെയാണ് ഫിംഗർ പ്രിന്റ് ശേഖരിക്കുന്നതെന്നും അറിയാമോ.
ഇല്ലെങ്കിൽ നേരെ കോഴിക്കോട് ബീച്ചിലെ എന്റെ കേരളം പ്രദർശന മേളയിൽ പോയാൽ മതി. അയാൾ ബാക്കിവെച്ച നിർണായകതെളിവുകൾ അദൃശ്യമായി അവിടെത്തന്നെയുകും. കുറ്റം ചെയ്തത് ആരെന്ന് തെളിയിക്കാൻ തക്ക തെളിവ്. അതെ. ഒരു കുറ്റാന്വേഷണത്തിലെ അത്രമേൽ പ്രധാനപ്പെട്ട ഘട്ടമാണ് ഫിംഗർ പ്രിന്റ് പരിശോധന.
എന്റെ കേരളം പ്രദർശന മേളയിലെ കേരള പൊലീസിന്റെ സ്റ്റാളിലാണ് വിരലടയാള പരിശോധന എങ്ങനെയെന്ന് കണ്ടറിയാൻ അവസരമുള്ളത്. തിസൂക്ഷ്മ തെളിവായ മുടിയുടെ ആന്തരിക ഘടന പരിശോധിക്കുന്ന കോമ്പൗണ്ട് മൈക്രോസ്‌കോപ്പ്, നഖത്തിന്റെ ശേഷിപ്പുകൾ വിശകലനം ചെയ്യുന്ന സൂം സ്റ്റീരിയോ മൈക്രോസ്‌കോപ്പ് എന്നിവയുമുണ്ട് സ്റ്റാളിൽ. കേരള പൊലീസിന്റെ ശേഖരത്തിലുള്ള വിവിധ തോക്കുകളും ബുള്ളറ്റുകളുമുണ്ട് പ്രദർശനത്തിന്.. വിവിധ വകുപ്പുകളുടെ 190 സ്റ്റാളുകളാണ് എന്റെ കേരളം മേളയിലുള്ളത്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിലാണ് മേള നടക്കുന്നത്.