ഭക്ഷ്യസുരക്ഷാ ഓഫീസുകളിലെ റെയ്ഡിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി
സംസ്ഥാനത്ത് ഏഴ് ഭക്ഷ്യസുരക്ഷാ ഓഫീസുകൾ പൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തി. സുരക്ഷിതമല്ലാത്ത ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്തവർക്കെതിരെ 12 ഓഫീസുകൾ നടപടിയെടുത്തില്ലെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Update: 2021-12-03 13:12 GMT
സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ ഓഫീസുകളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. ഓപ്പറേഷൻ ജീവൻ-2 എന്ന പേരിൽ നടന്ന റെയ്ഡിലാണ് ക്രമക്കേട് കണ്ടെത്തിയത്.
സംസ്ഥാനത്ത് ഏഴ് ഭക്ഷ്യസുരക്ഷാ ഓഫീസുകൾ പൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തി. സുരക്ഷിതമല്ലാത്ത ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്തവർക്കെതിരെ 12 ഓഫീസുകൾ നടപടിയെടുത്തില്ലെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.
സുൽത്താൻ ബത്തേരി, ആലത്തൂർ ഓഫീസുകൾ കുറ്റക്കാർക്കെതിരെ ചെറിയ ഫൈൻ ഈടാക്കി വിട്ടയക്കുകയാണ് ചെയ്യുന്നത്. തൃശ്ശൂർ, പാലക്കാട്, കൊല്ലം ജില്ലകളിൽ വൻകിട ഹോട്ടലുകളെ ഒഴിവാക്കിയാണ് സാമ്പിൾ ശേഖരണം നടത്തുന്നതെന്നും വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.