കോവിഡ് പ്രതിസന്ധി അവസാനിച്ചതോടെ വായ്പ എടുത്തവർ ജപ്തി ഭീഷണിയില്‍

ജപ്തി നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ ജനതാദൾ പാലക്കാട് കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തി

Update: 2022-03-12 01:47 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോവിഡ് പ്രതിസന്ധി അവസാനിച്ചതോടെ വായ്പ എടുത്തവർ ജപ്തി ഭീഷണിയിലാണ്. നിരവധി പേർക്കാണ് ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ജപ്തി നോട്ടീസ് അയക്കുന്നത്. ജപ്തി നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ ജനതാദൾ പാലക്കാട് കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തി.

കോവിഡ് പ്രതിസന്ധിയെ തുടർന്ന് സംസ്ഥാന സർക്കാർ മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. കോവിഡ് പ്രതിസന്ധി കുറഞ്ഞതോടെ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ജപ്തി നടപടികൾ ആരംഭിച്ചു. നിരവധി പേർക്കാണ് ജപ്തി നോട്ടീസ് ലഭിച്ചത്. ചിലരുടെയെങ്കിലും വസ്തുക്കള്‍ ജപ്തി ചെയ്ത് ലേല നടപടികളും ആരംഭിച്ചു. സർക്കാറിന് കീഴിലുള്ള ധനകാര്യ സ്ഥാപനങ്ങൾ വരെ ജപ്തി നോട്ടീസ് അയക്കുന്നുണ്ട്.

പാലക്കാട് ജില്ലയിൽ മാത്രം ആയിരത്തോളം പേർക്ക് ജപ്തി നേട്ടീസ് ലഭിച്ചിട്ടുണ്ട്. ജപ്തി നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ജില്ല കലക്ട്രേറ്റിലേക്ക് ഭരതീയ നാഷണൽ ജനതാദൾ പ്രവർത്തകർ മാർച്ച് നടത്തി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News