'അവൾക്കൊപ്പം'; ഹണി റോസിന് പിന്തുണയുമായി വിമൻ ഇൻ സിനിമ കലക്ടീവ്
WCC ഹണി റോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചു
Update: 2025-01-07 17:30 GMT
എറണാകുളം: സിനിമാതാരം ഹണി റോസിന് പിന്തുണയുമായി വിമൻ ഇൻ സിനിമ കലക്ടീവ്. അവൾക്കൊപ്പമെന്ന ഹാഷ്ടാഗുമായി WCC ഹണി റോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചു. ഫേസ്ബുക്കിൽ ബോബി ചെമ്മണ്ണൂരിനെഴുതിയ തുറന്ന കത്തിലൂടെ ഹണി റോസ് പരാതിയുടെ കാര്യം പുറത്തറിയിച്ചിരുന്നു. എറണാകുളം സെൻട്രൽ പൊലീസിലാണ് നടി പരാതി നൽകിയത്.
ബോബി ചെമ്മണ്ണൂരിന്റെ അതേ മാനസികനിലയുള്ള കൂട്ടാളികൾക്കെതിരെ പരാതികൾ പുറമെ ഉണ്ടാവുമെന്നു നടി പോസ്റ്റിൽ കുറിച്ചിരുന്നു. 'താങ്കൾ താങ്കളുടെ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിന്റെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നുവെന്നും' ഹണി റോസ് കൂട്ടിച്ചേർത്തു.