കൊല്ലത്ത് കടല്‍വെള്ളത്തിന് നിറംമാറ്റമുണ്ടായതിന് പിന്നാലെ മത്സ്യലഭ്യത കുറയുന്നതായി തൊഴിലാളികൾ

കടലിന് പച്ച നിറമുണ്ടാകുന്നത് പ്ലവകങ്ങൾ മൂലമാണെന്നാണ് വിദഗ്ധർ പറയുന്നത്

Update: 2021-12-17 01:44 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊല്ലത്ത് കടലിൽ വെള്ളത്തിന് നിറംമാറ്റമുണ്ടായതിന് പിന്നാലെ മത്സ്യലഭ്യത കുറയുന്നതായി തൊഴിലാളികൾ. കടലിന് പച്ച നിറമുണ്ടാകുന്നത് പ്ലവകങ്ങൾ മൂലമാണെന്നാണ് വിദഗ്ധർ പറയുന്നത്.

കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഫലമായി അനുഭവപ്പെടുന്ന അധിക മഴയിൽ വൻതോതിൽ നൈട്രജൻ ഫോസ്ഫറസ് പോഷകങ്ങൾ കടലിലേക്ക് ഒഴുകിയെത്തുന്നു. കടലൊഴുക്കിന്‍റെ വേഗത കുറയുകയും ഉപരിതല ജല ഊഷ്മാവിൽ വർദ്ധന ഉണ്ടാകുകയും ചെയ്യുമ്പോൾ ചില ഇനം സൂക്ഷ്മ സസ്യ പ്ലവകങ്ങളുടെ വംശം അനിയന്ത്രിതമായി വർദ്ധിക്കുന്നു. ഇതാണ് പ്ലവക വിസ്ഫോടനം ആൽഗൽ ബ്ലൂം എന്ന പ്രതിഭാസം. പച്ച, ചുവപ്പ്, ബ്രൗൺ നിറങ്ങളിൽ ഇവ കാണാറുണ്ട്. ഈ വെള്ളം ശരീരത്തിൽ പറ്റുമ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതായി മത്സ്യത്തൊഴിലാളികൾ. മുൻ വർഷങ്ങളെ അപേക്ഷിച്ച് പ്ലവകങ്ങളുടെ തോത് ഈ വർഷം കൂടുതലാണ്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News