'ചോദ്യപേപ്പർ ചോർത്തിയിട്ടില്ല'; വിവാദത്തില്‍ പ്രതികരണവുമായി സൈലം

'പല പരീക്ഷകൾക്കും മുൻവർഷത്തെ ചോദ്യങ്ങൾ ആവർത്തിക്കുന്നു. അത് കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയാണ് ചെയ്യുന്നത്'

Update: 2024-12-20 13:13 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ പ്രതികരണവുമായി സൈലം. ചോദ്യപേപ്പർ ചോർത്തിയിട്ടില്ലെന്ന് സൈലം ഡയരക്ടർ ലിജീഷ് കുമാർ വ്യക്തമാക്കി. പല പരീക്ഷകൾക്കും മുൻവർഷത്തെ ചോദ്യങ്ങൾ ആവർത്തിക്കുകയാണെന്നും അത് കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയാണ് സൈലം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചോദ്യങ്ങളുടെ പാറ്റേൺ മാറുമ്പോൾ അത് നേരിടാൻ കുട്ടികളെ സജ്ജമാക്കുകയാണ് സൈലം ചെയ്യുന്നത്. അത് ഇനിയും തുടരുമെന്നും ലിജീഷ് കുമാർ വ്യക്തമാക്കി.

അതിനിടെ, ക്രിസ്മസ് ചോദ്യപേപ്പർ ചോർത്തിയത് എംഎസ് സൊല്യൂഷൻസ് തന്നെയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ക്രൈംബ്രാഞ്ച് പ്രാഥമികമായി നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. ചോദ്യപേപ്പറിനെക്കുറിച്ചുള്ള പ്രവചനമാണ് നടത്തിയതെന്ന എംഎസ് സൊല്യൂഷൻ സിഇഒ ഷുഹൈബിന്റെ വാദത്തിനെതിരായാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.

Summary: Xylem Learning Director Lijeesh Kumar clarified that they did not leak the question paper

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News