ഇന്നും മഴ തുടരും; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം ഇന്ന് രൂപപ്പെടാൻ സാധ്യതയുണ്ട്

Update: 2021-11-30 00:59 GMT
Editor : Jaisy Thomas | By : Web Desk
Advertising

സംസ്ഥാനത്ത് മഴ തുടരും. ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം ഇന്ന് രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് 48 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ച് ഇന്ത്യൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിൽ പറയുന്നു.

അതേസമയം മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പില്‍ വീണ്ടും വർധന. ജലനിരപ്പ് 141.90 അടിയായി. ഇതേതുടർന്ന് തമിഴ്നാട് ടണല്‍ വഴി കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടി. 1400 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്. ജലനിരപ്പ് 142 അടിയ്ക്ക് താഴെ ക്രമീകരിക്കുകയാണ് തമിഴ്നാടിന്‍റെ ലക്ഷ്യം.ഇന്ന് അർധരാത്രി മുതല്‍ ഡാമില്‍ റൂള്‍കർവ് അവസാനിക്കും.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News