'പണിയെടുക്കാതെ കൂടോത്രം ചെയ്താൽ പാർട്ടി ഉണ്ടാകില്ല'; കോൺഗ്രസ് നേതാക്കൾക്കെതിരെ യൂത്ത് കോൺഗ്രസ്
'നെഹ്റുവിന്റെ പിന്മുറക്കാരാണെന്ന ഓർമ വേണം'
Update: 2024-07-06 07:10 GMT
കോഴിക്കോട്: കൂടോത്ര വിവാദത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ യൂത്ത് കോൺഗ്രസ്. 'പണിയെടുക്കാതെ കൂടോത്രം ചെയ്താൽ പാർട്ടി ഉണ്ടാകില്ല. ജവഹർലാൽ നെഹ്റുവിന്റെ പാർട്ടിയിലെ പിന്മുറക്കാരാണ് നിങ്ങളെന്ന് തിരിച്ചറിയണം. കൂടോത്രം വെക്കാൻ എടുക്കുന്ന പണിയുടെ പകുതി പണിയെടുത്താൽ ഇവർക്കൊക്കെ നേതാക്കന്മാരാകാം'- എന്നും പരിഹാസം.
ഇന്ത്യ ബൂത്ത് ലീഡേഴ്സ് മീറ്റിന്റെ കുറ്റ്യാഡിയിലെ പരിപാടിയിലാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി കോൺഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ചത്.