യാചനയിലേര്‍പ്പെടുന്ന ശുചീകരണ കമ്പനി ജോലിക്കാരെ നാടുകടത്തുമെന്ന് കുവൈത്തിന്റെ മുന്നറിയിപ്പ്

Update: 2018-09-20 02:29 GMT
Advertising

കുവൈത്തിൽ യാചനയിലേര്‍പ്പെടുന്ന ശുചീകരണ കമ്പനികളിലെ ജോലിക്കാരെ ഉടന്‍ നാടുകടത്തുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടര്‍ അഹ്മദ് അല്‍ മന്‍ഫൂഖിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Full View

പൊതു നിയമം ലംഘിക്കുന്ന തൊഴിലാളിയെ നാടുകടത്തുന്നതിന് പുറമെ സ്പോണ്‍സര്‍മാരായ കമ്പനികള്‍ക്കെതിരെ ശക്തമായ നിയമനടപടി ഉണ്ടാകും. യാചന രാജ്യത്തിന്‍െറ സംസ്കാരത്തിനും പാരമ്പര്യത്തിനും എതിരാണ്. ചില ശുചീകരണ കമ്പനി ജോലിക്കാര്‍ രാജ്യത്തിന് മോശപ്പേരുണ്ടാക്കുന്ന ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നുണ്ടെന്നാണ് കണ്ടെത്താനായത്. ജോലി കഴിഞ്ഞുള്ള ഇടവേളകളില്‍ വഴികളിലും ഷോപ്പിംഗ് കോപ്ളക്സുകളിലും ഇവര്‍ ആളുകളെ സമീപിച്ച് യാചന നടത്തുകയാണ്. അടുത്ത ഞായറാഴ്ച മുതല്‍ രാജ്യ വ്യാപകമായി യാചനക്കെതിരെ ശക്തമായ പരിശോധന നടത്തും. ആഭ്യന്തരമന്ത്രാലയം, മാന്‍ പവര്‍ അതോറിറ്റി, വ്യവസായ-വാണിജ്യ മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി എന്നീ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് വ്യാപക പരിശോധന നടക്കുകയെന്നും മന്‍ഫൂഖി പറഞ്ഞു.

Tags:    

Similar News