പ്രീ സീരീസ് - എ ഫണ്ടിങ് പൂർത്തിയാക്കി വെർടെയ്ൽ
എയർലൈൻ ഡിസ്ട്രിബ്യൂഷൻ മേഖലയിലെ സാങ്കേതികവിദ്യ രംഗത്ത് കാതലായ മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ മുൻനിരയിലാണ് വെർടെയ്ൽ ടെക്നോളജീസ്
വെർടെയ്ൽ ടെക്നോളജീസ് നിക്ഷേപ സമാഹരണത്തിന്റെ പ്രീ സീരീസ് എ റൗണ്ട് പൂർത്തിയാക്കി. വിമാനയാത്രാരീതി ആകെ മാറ്റിമറിക്കുന്ന നെറ്റ്‍വർക്കിങ് സാങ്കേതികവിദ്യയായ 'ന്യൂ ഡിസ്ട്രിബ്യൂഷൻ കേപ്പബിലിറ്റി' (എൻ.ഡി.സി), എയർലൈനുകൾക്കും ട്രാവൽ ഏജൻസികൾക്കും ലഭ്യമാക്കുന്ന ലോകത്തിലെ തന്നെ പ്രമുഖ സ്ഥാപനങ്ങളിൽ ഒന്നാണ് കൊച്ചി ഇൻഫോപാർക്കിലെ സ്റ്റാർട്ടപ്പ് കമ്പനിയായ വെർടെയൽ ടെക്നോളജീസ്.
പ്രമുഖ വ്യവസായിയും വി ഗാർഡ് ചെയർമാനുമായ ശ്രീ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, മെഡ്ടെക് കോർപറേഷൻ ചെയർമാനും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെയും അസറ്റ് ഹോംസിന്റെയും ഡയക്ടർ ഡോ. ഹസൻകുഞ്ഞി, ഖത്തറിലെ വ്യവസായിയായ ശ്രീ കെ.എം വർഗീസ് എന്നിവരിൽ നിന്നാണ് മൂലധന സമാഹരണം നടത്തിയത്.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്ലൂബെൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആണ് പ്രീ സീരീസ് നിക്ഷേപ സമാഹരണം നടന്നത്. 2024ൽ നൂറ് കോടി ഡോളർ മൂല്യമുള്ള കമ്പനി അഥവാ, യൂണികോൺ ആകാൻ ലക്ഷ്യമിട്ടുകൊണ്ട് നൂറ് കോടി രൂപയുടെ സീരീസ്-എ നിക്ഷേപ സമാഹരണം ഉടൻ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് വെർടെയ്ൽ. ഏറെകക്കാലം എയർലൈൻ ഐ.ടി മേഖലയിൽ പ്രവർത്തിച്ച, കൊച്ചിക്കാരായ ജെറിൻ ജോസ്, സതീഷ് സത്ചിത് എന്നീ ഐ.ടി പ്രഫഷനലുകൾ സ്ഥാപിച്ചതാണ് വെർടെയ്ൽ ടെക്നോളജീസ്.
നാൽപ്പത് വർഷത്തോളമായി നിലനിൽക്കുന്ന, ഇന്റർനെറ്റ് വ്യാപകമാകുന്നതിനെല്ലാം മുൻപേ മുതലുള്ള വിമാന ടിക്കറ്റിങ് വിതരണ സംവിധാനത്തെ അടിമുടി പരിഷ്കരിച്ചുകൊണ്ടാണ് വ്യോമഗതാഗത സംഘനടയായ അയാട്ട 2015ൽ എൻ.ഡി.സി രൂപരേഖ കൊണ്ടുവന്നത്. ഇതിന് ഐ.ടി സംവിധാനം ഒരുക്കിയാണ് ട്രാവൽ ടെക്നോളജി കമ്പനിയായ വെർടെയ്ൽ ശ്രദ്ധയാകർഷിച്ചത്. എയർലൈനുകൾക്കായി അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വെർടെയ്ൽ രൂപംനൽകിയ റീട്ടെയ്ലിങ്ങ് ഡിസ്ട്രിബ്യൂഷൻ പ്ലാറ്റ്ഫോം വെർടെയ്ൽ ഡയറക്ട് കണക്ട് ഇതിനോടകം വിപ്ലവം സൃഷ്ടിച്ചു കഴിഞ്ഞു.
വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ലോകത്തിലെ മുപ്പതിൽ അധികം പ്രമുഖ എയർലൈനുകളാണ് വെർടെയ്ലിന്റെ ഭാഗമായത്. എമിറേറ്റ്സിന്റെ ഗ്ലോബൽ ലോഞ്ചിങ്ങ് പങ്കാളി എന്നതുകൂടാതെ ഇത്തിഹാദ് എയർവേയ്സ്, ലുഫ്താനർസ ഗ്രൂപ്പ്, ബ്രിട്ടീഷ് എയർവേയ്സ്, അമേരിക്കൻ എയർലൈൻസ്, സിങ്കപ്പൂർ എയർലൈൻസ് തുടങ്ങി 30ൽ അധികം എയർലൈനുകളുടെ ഡിസ്ട്രിബ്യൂഷൻ പങ്കാളികൂടിയാണ് വെർടെയ്ൽ. ഈ പുതിയ ഡിസ്ട്രിബ്യൂഷൻ ഇക്കോസിസ്റ്റത്തിലെ ലോകത്തിലെ ഏറ്റവും മികച്ച സ്ഥാപനമായി വെർടെയ്ൽ ടെക്നോളജീസ് ഉയർന്നു കഴിഞ്ഞു. കൊച്ചിയിൽ പ്രവർത്തിക്കുന്ന വെർടെയ്ലിന് ജപ്പാനിൽ ഒരു ഉപസ്ഥാപനവും യു.എസ്.എ, യു.കെ, മിഡിൽ ഈസ്റ്റ്, ചൈന, ഹോങ്കോങ് എന്നിവിടങ്ങളിൽ പ്രതിനിധകളുമുണ്ട്.
കൂടുതൽ എയർലൈനുകളെ വെർടെയ്ലിന്റെ സാങ്കേതികവിദ്യയുടെ ഉപയോക്താക്കളാക്കുന്നതിനും സോഫ്റ്റ്വെവെയറിൽ കൂടുതൽ പരിഷ്ക്കാരങ്ങൾ കൊണ്ടുവരുന്നതിനും ഇപ്പോൾ സമാഹരിച്ച നിക്ഷേപം ഉപയോഗിക്കും.
ബിസിനസ് രംഗത്തെ പ്രമുഖരായ വ്യക്തിത്വങ്ങൾ തങ്ങളുടെ ഓഹരിയുടമകളായതിൽ ഏറെ അഭിമാനമുണ്ടെന്ന് വെർടെയ്ൽ സ്ഥാപകനും സി.ഇ.ഒയുമായ ജെറിൻ ജോസ് പറഞ്ഞു. തങ്ങളുടെ ടീം, ബിസിനസ്, പ്രൊഡക്ട് വിഷൻ, ഞങ്ങളുടെ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന എയർലൈൻ ഡിസ്ട്രിബ്യൂഷൻ സിസ്റ്റത്തിന്റെ ഭാവി എന്നിവയിൽ എല്ലാ ഓഹരിയുടമകളും വിശ്വാസമർപ്പിക്കുന്നു. ഇപ്പോഴത്തെ വിഷമകരമായ സാഹചര്യത്തിൽ എൻ.ഡി.സിക്ക് വളരെ പ്രാധാന്യമുണ്ടെന്നും ജെറിൻ ജോസ് പറഞ്ഞു.
ഡിസ്ട്രിബ്യൂഷൻ സപ്ലേ ചെയ്നിൽ വലിയ രീതിൽ പണം ലാഭിക്കാൻ എൻ.ഡി.സി വഴി കഴിയുന്നു എന്നതാണ് ഒരു കാര്യം. യാത്രാനുബന്ധമായ കാര്യങ്ങളുടെ വിൽപനയിലൂടെയുള്ള വരുമാനത്തിന് സാഹചര്യം തുറന്നുകിട്ടുന്നു. കൂടാതെ എയർലൈനുകളും യാത്രക്കാരുമായി ഡാറ്റ പങ്കുവെയ്ക്കുന്നതിൽ പൂർണ്ണമായും സുതാര്യത കൊണ്ടുവരുന്നു, മാർഗനിർദ്ദേശങ്ങളിലും മറ്റും വരുത്തുന്ന മാറ്റങ്ങൾ ഉടനടി യാത്രക്കാരെ അറിയിക്കേണ്ടി വരുന്ന സാഹചര്യത്തിൽ ഈ സുതാര്യത വളരെ പ്രധാനപ്പെട്ട കാര്യമാണ്. കഴിഞ്ഞ പത്ത് മാസത്തിനുള്ളിൽ വളരെ വേഗത്തിൽ കൂടുതൽ എയർലൈനുകളേയും ട്രവാൽ കമ്പനികളേയും ഞങ്ങളുടെ ഭാഗമാക്കാൻ കഴിഞ്ഞത് ഈ നിക്ഷേപ സമാഹരണം മികച്ച രീതിയിൽ പൂർത്തിയാക്കുന്നതിന് ഏറെ സഹായിച്ചു. ഈ പ്രോഡക്ടിൽ കൂടുതൽ പരിഷ്കാരങ്ങൾ കൊണ്ടു വരുന്നതിനും, കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനും ഈ നിക്ഷേപം സഹായകമാകുമെന്നും വെർടെയ്ൽ സി.ഇ.ഒ പറഞ്ഞു.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്ലൂബെൽ ഗ്രൂപ്പിന്റെ പ്രീ സീരിസ് എ നിക്ഷേപ സമാഹരണൺ നടന്നത്. സാങ്കേതികവിദ്യ കൊണ്ടും പ്രവർത്തന രംഗത്തെ വെെദഗ്ധ്യം കൊണ്ടും പ്രവേശനം ഏറെ ദുഷ്ക്കരമായ ഒരു രംഗത്തേക്ക് കടന്നു ചെല്ലുകയും അവിടെ ഒട്ടേറെ ഉപഭോക്താക്കളെ കണ്ടെത്തുകയും വളരെ വേഗത്തിൽ വളർച്ചയുടെ പടവുകൾ കയറുകയും ചെയ്യുന്ന വെർടെയ്ൽ ടെക്നോളജീസിന്റെ യാത്രയുടെ ഭാഗമാകുവാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് ഏറെ സന്തോഷമുണ്ട്. ആഗോള നിലവാരമുള്ള ഉൽപന്നങ്ങൾ സൃഷ്ടിക്കുന്നതിനായി സ്വയം സമർപ്പിച്ചിട്ടുള്ള, കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനികളുടെ സംരംഭക മനോഭാവത്തെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ബ്ലൂബെൽ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. കൂടാതെ നമ്മുടെ കേരളത്തിൽ കൂടുതൽ കമ്പനികൾക്ക് വലിയ സ്വപ്നങ്ങൾ കാണുവാൻ പ്രചോദനമാകുന്ന, വെർടെ്ൽ ടെക്നോളീസിന്റെ മുന്നോട്ടുള്ള യാത്രയിൽ സീരീസ്-എ നിക്ഷേപ സമാഹരണം പോലുള്ള പല നാഴികകല്ലുകളുടെയും ഭാഗമാകുവാൻ കഴിയട്ടെ എന്നും പ്രത്യാശിക്കുന്നതായി ബ്ലൂബെല് ഗ്രൂപ്പ് സ്ഥാപകൻ ജോമോൻ ജോർജ് പറഞ്ഞു.
വെർടെയ്ൽ ടെക്നോളജീസ്
എയർലൈൻ ഡിസ്ട്രിബ്യൂഷൻ മേഖലയിലെ സാങ്കേതികവിദ്യ രംഗത്ത് കാതലായ മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ മുൻനിരയിലാണ് 2016 ൽ രൂപീകരിച്ച വെർടെയ്ൽ ടെക്നോളജീസ്. കഴിഞ്ഞ 40 എയർലൈൻ വർഷക്കാലത്തോളം മുഖ്യമായും അമെഡിയസ്, സാബെർ, ട്രാവൽ പോർട്ട് തുടങ്ങിയ കമ്പനികളാണ് എയർലൈൻ ഡിസട്രിബ്യൂഷൻ മേഖല അടക്കിവാണിരുന്നത്. ഇവർക്ക് ഈ മേഖലയിൽ വലിയ സ്വാധീനവും ഉണ്ടായിരുന്നു. 2015ൽ വ്യോമഗതാഗത സംഘടനയായ അയാട്ട എൻ.ഡി.സി രൂപരേഖ കൊണ്ടുവന്നു. ഇതിന്റെ ഫലമായി തങ്ങൾ വികസിപ്പിച്ച അതിനൂതന എയർലൈൻ സഡിട്രിബ്യൂഷൻ പ്ലാറ്റഫോം വഴി ഈ മൾട്ടി മില്യൺ ഡോളർ വ്യവസായത്തെ ഭേദിക്കുവാൻ വെർടെയ്ൽ ടെക്നോളസീന് സാധിച്ചു. ഈ പ്ലാറ്റഫോം വഴി എയർലെെനുകൾക്ക് തങ്ങളുടെ വിവരങ്ങൾ ട്രാവൽ ഏജൻസികളിലേക്ക് നേരിട്ട് എത്തിക്കുവാൻ കഴിഞ്ഞവെന്ന വിപ്ലവകരമായ മാറ്റം സാധ്യമായി. വെർടെയ്ലിന്റെ യൂണിവേഴ്സൽ എ.പി.എ ഉപയോഗിച്ച് ട്രാവൽ കമ്പനികൾക്ക് എയർലൈനുകളുടെ റിസർവേഷൻ സിസ്റ്റവുമായി നേരിട്ട് ബന്ധം സ്ഥാപിക്കുവാൻ കഴിയുന്നു. അതുവഴി എയർലൈനുകൾ നൽകുന്ന ഉൽപന്നങ്ങളെക്കുറിച്ചുള്ള വിപുലമായ കണ്ടെന്റും, ആനുകൂല്യങ്ങളും, ആധിക സേവനങ്ങളും യാത്രക്കാരിലേക്ക് എത്തിക്കുവാൻ കഴിയുന്നു. പഴയ രീതിയിലുള്ള പ്ലാറ്റ്ഫോമിൽ ഇത് സാധ്യമായിരുന്നില്ല.
വെർടെയ്ൽ ടെക്നോളജീസിനെ കുറിച്ച് കൂടുതൽ അറിയുവാൻ contact@verteil.com എന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.