ലോകകോടതി അനങ്ങി; ദുത്തര്‍ത്തെ അറസ്റ്റിലായി, സിപിഎമ്മിനെ പുതഞ്ഞ് മാധ്യമങ്ങൾ - മീഡിയസ്കാൻ

ഒരു അറസ്റ്റ് വാർത്ത കഴിഞ്ഞ ദിവസം വന്നു. കുറെ മാധ്യമങ്ങൾ അത് അവഗണിച്ചു. റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾ തന്നെ, വലിയ പ്രാധാന്യം നൽകിയുമില്ല. ഫിലിപ്പീൻസ് മുൻ പ്രസിഡണ്ട് ദുത്തർത്തെയെ ലോക ക്രിമിനൽ കോടതിയുടെ വാറന്‍റനുസരിച്ച് അറസ്റ്റ് ചെയ്തതാണ് ആ വാർത്ത. ലോക കോടതിയിൽ വിചാരണ നേരിടുന്ന, ഏഷ്യയിലെ ആദ്യത്തെ മുൻ രാഷ്ട്രത്തലവൻ. മയക്ക് മരുന്ന് വേട്ടയുടെ പേരിൽ, 2011-2019 കാലത്ത് ദുത്തർത്തെ ആയിരക്കണക്കിന് പാവങ്ങളെ കൊല ചെയ്യിച്ചു എന്നാണ് കേസ്

Update: 2025-03-18 06:17 GMT
Advertising

ലോക കോടതി അനങ്ങി; ദുത്തര്‍ത്തെ അറസ്റ്റിലായി

ഒരു അറസ്റ്റ് വാർത്ത കഴിഞ്ഞ ദിവസം വന്നു. കുറെ മാധ്യമങ്ങൾ അത് അവഗണിച്ചു. റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾ തന്നെ, വലിയ പ്രാധാന്യം നൽകിയുമില്ല. ഫിലിപ്പീൻസ് മുൻ പ്രസിഡണ്ട് ദുത്തർത്തെയെ ലോക ക്രിമിനൽ കോടതിയുടെ വാറന്‍റനുസരിച്ച് അറസ്റ്റ് ചെയ്തതാണ് ആ വാർത്ത. ലോക കോടതിയിൽ വിചാരണ നേരിടുന്ന, ഏഷ്യയിലെ ആദ്യത്തെ മുൻ രാഷ്ട്രത്തലവൻ. മയക്ക് മരുന്ന് വേട്ടയുടെ പേരിൽ, 2011-2019 കാലത്ത് ദുത്തർത്തെ ആയിരക്കണക്കിന് പാവങ്ങളെ കൊല ചെയ്യിച്ചു എന്നാണ് ഐ.സി.സി കേസ്. 

ദുത്തർത്തെയുടെ അറസ്റ്റ് വിവാദങ്ങൾക്കും വഴി തുറന്നിട്ടുണ്ട്. ലോക കോടതിയുടേത് ഇരട്ടത്താപ്പാണ് എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. കരുത്തരായ വേറെ കുറ്റവാളികളെ വിചാരണ ചെയ്യാനും ശിക്ഷിക്കാനും ലോക കോടതി ഇത്ര ജാഗ്രത കാണിക്കുന്നില്ല എന്ന്. ദുത്തർത്തെ മാത്രമല്ല, ഐ.സി.സി അറസ്റ്റ് വാറണ്ടിറക്കിയ മറ്റു കുറ്റവാളികളും ശിക്ഷിക്കപ്പെടണം – റഷ്യയുടെ പുടിനും ഇസ്രായേലിന്‍റെ നെതന്യാഹുവും യോവ് ഗാലന്‍ററുമെല്ലാം.ദുത്തർത്തെ ചെയ്തത് കുറ്റകൃത്യങ്ങൾ തന്നെ. എന്നാൽ ഏത് നിലക്ക് നോക്കിയാലും അനേക മടങ്ങ് കൊടിയ കുറ്റം ഇസ്രായേലികൾ ചെയ്തുകൊണ്ടിരിക്കു ന്നുണ്ട്. വ്യാപ്തിയിലും, തീവ്രതയിലും, തെളിവുകളുടെ ലഭ്യതയിലുമെല്ലാം അത് ഒന്നാം സ്ഥാനത്താണ്.ആറ് വർഷമെടുത്തിട്ടാണെങ്കിലും ദുത്തർത്തെ പിടിയിലായെങ്കിൽ അതിനർത്ഥം അന്താരാഷ്ട്ര നിയമം പതുക്കെയാണെങ്കിലും നടപ്പാകും എന്നാണ്.നെതന്യാഹുവും മറ്റും പേടിക്കണമെന്ന് മാധ്യമങ്ങൾ.

Full View

കാലാവസ്ഥ: നമുക്കും ചെയ്യാനുണ്ട്.

ചൂട്, ജാഗ്രത നിർദ്ദേശങ്ങൾ, ജോലിസമയത്തിൽ ക്രമീകരണം. അൾട്രാ വയലറ്റ് രശ്മികളെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ്. കാലാവസ്ഥാ പ്രതിസന്ധി രൂക്ഷമാവുകയാണ്. പക്ഷേ ഇതിന്‍റെ ഫലമായി ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങൾ മാത്രമാണ് വാർത്തയാകുന്നത്. അതും, അവ സംഭവിച്ചു കഴിഞ്ഞതിനുശേഷം. മുന്നൊരുക്കങ്ങൾ, പ്രതിരോധ നടപടികൾ എന്നിവയെപ്പറ്റി അന്വേഷണമില്ല.

തിരിച്ചുവരാൻ സാധിക്കാത്ത കടുത്ത പ്രതിസന്ധിയുടെ വക്കിലാണ് ലോകമെന്ന് മാധ്യമങ്ങൾ കണ്ടാൽ നാം അറിയുകയില്ല. പരിഹാരമുണ്ട്—പക്ഷേ അതിന് ഇനി വൈകിക്കൂടാ. വേറെ ഇടം നമുക്കില്ലെന്നോർക്കുക. സദാ രാഷ്ട്രീയ കോലാഹലങ്ങളിലേക്ക് നോട്ടം തിരിക്കുന്ന മാധ്യമങ്ങൾ, ഇങ്ങോട്ടുകൂടി ശ്രദ്ധ തിരിക്കുക.

Full View

സിപിഎമ്മിനെ പുതഞ്ഞ് മാധ്യമങ്ങൾ

പൊതുവെ മാധ്യമങ്ങൾ പുലർത്തുന്ന രീതിയനുസരിച്ച്, പരമാവധി ശ്രദ്ധ സി.പി.ഐ (എം) സമ്മേളനങ്ങൾക്ക് നൽകാറുണ്ട്. കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിന്‍റെ വിശേഷങ്ങൾ അവ വിശദമായിത്തന്നെ റിപ്പോർട്ട് ചെയ്തു. ആറ്റിക്കുറുക്കിയാൽ ഇത്രയും: സ്വകാര്യ വ്യവസായങ്ങളോടുള്ള സമീപനത്തിലെ പൊളിച്ചെഴുത്തിലും, ഫാഷിസത്തെ അങ്ങനെ വിളിക്കാനുള്ള മടിയിലും, പിന്നെ വ്യക്തി കേന്ദ്രീകരണത്തിലും പാർട്ടി അൽപ്പം വലത്തോട്ടാണ് ചായുന്നത്.

Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - യാസീന്‍ അശ്‌റഫ്

Media Critic, Writer

Similar News