ഒഡീഷ ട്രെയിന്‍ ദുരന്തം: കുറ്റക്കാര്‍ റെയില്‍വേതന്നെ
മമതാ ബാനര്‍ജി റെയില്‍വേ മന്ത്രിയായിരിക്കെ കൊണ്ടുവന്നതാണ് 'ട്രെയിന്‍ കൊളിഷന്‍സ് അവോയ്ഡന്‍സ് സിസ്റ്റം'. തുടര്‍ന്ന് ദീര്‍ഘകാലം സംവിധാനം വിസ്മൃതിയില്‍ തുടര്‍ന്നു. 2019 ല്‍ മോദി സര്‍ക്കാര്‍ 'കവച്' എന്ന് പേര് നല്‍കി. 2023ല്‍ ഇന്ത്യ 'സീറോ ട്രെയിന്‍ ആക്‌സിഡന്റ്' രാജ്യമാകുമെന്ന് പ്രഖ്യാപിച്ചു.
ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ ജീവന്‍പൊലിഞ്ഞവരുടെ എണ്ണം ഔദ്യോഗിക ഭാഷ്യത്തില്‍ 288 ല്‍ എത്തിനില്‍ക്കുകയാണ്. ശീതീകരിച്ച വന്ദേഭാരത് ട്രെയിനുകളില്‍ ഒരിക്കല്‍ പോലും യാത്ര ചെയ്യാത്തവരാണ് മരിച്ചവരില്‍ കൂടുതലും. വാഗണ്‍ ട്രാജഡിക്ക് സമാനമായി, അന്നന്നത്തെ അന്നത്തിന് വേണ്ടി യാത്ര ചെയ്യുന്നവര്‍. തീര്‍ത്തും സാധാരണ കുടുംബങ്ങളില്‍ നിന്നുള്ള വരുമാനമുള്ള അംഗങ്ങള്‍. ഈ കുടുബങ്ങളോട്, മനുഷ്യരോട് രാജ്യം നീതികാണിച്ചോയെന്ന ചോദ്യം ഉയരേണ്ടതുണ്ട്. അപകടം എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തോടൊപ്പം ദുരന്തം തടയാനുള്ള സംവിധാനം എന്തുകൊണ്ട് നടപ്പാക്കിയില്ല എന്ന ചോദ്യവും ഉയരണം.
സുരക്ഷയ്ക്ക് അല്‍പ്പം പോലും പ്രാധാന്യം കല്‍പ്പിക്കാത്ത, തലതിരിഞ്ഞ റെയില്‍വേ വികസന നയമാണ് ദുരന്തം സൃഷ്ടിച്ചതെന്ന് നിസ്സംശയം പറയാം. ട്രെയിന്‍ കൂട്ടിയിടി തടയാനുള്ള സംവിധാനം ഇല്ലാതിരുന്നതാണ് ബലാസോറില്‍ ദുരന്തം സൃഷ്ടിച്ചത്. 2011-12 കാലത്ത് നിര്‍മിച്ച കൂട്ടിയിടി തടയാനുള്ള സംവിധാനം രണ്ട് ശതമാനം പാളത്തില്‍ മാത്രമാണ് നടപ്പാക്കിയത്.
2022 ലെ ബജറ്റില്‍ കവച് ഇടംപിടിച്ചിരുന്നു. 2,000 കിലോമീറ്റര്‍ റെയില്‍ പാളത്തില്‍ സംവിധാനം നടപ്പാക്കാനായിരുന്നു പദ്ധതി. ഇന്ത്യയിലെ റെയില്‍വേ നെറ്റ്വര്‍ക്ക് ഏതാണ്ട് 68,043 കിലോമീറ്ററാണെന്ന് ഓര്‍ക്കണം.
സുരക്ഷ വിസ്മൃതിയില്‍
മമതാ ബാനര്‍ജി റെയില്‍വേ മന്ത്രിയായിരിക്കെ കൊണ്ടുവന്നതാണ് 'ട്രെയിന്‍ കൊളിഷന്‍സ് അവോയ്ഡന്‍സ് സിസ്റ്റം'. തുടര്‍ന്ന് ദീര്‍ഘകാലം സംവിധാനം വിസ്മൃതിയില്‍ തുടര്‍ന്നു. 2019 ല്‍ മോദി സര്‍ക്കാര്‍ 'കവച്' എന്ന് പേര് നല്‍കി. 2023ല്‍ ഇന്ത്യ 'സീറോ ട്രെയിന്‍ ആക്‌സിഡന്റ്' രാജ്യമാകുമെന്ന് പ്രഖ്യാപിച്ചു. നടപ്പാക്കുന്നതിനായി മൂന്ന് കമ്പനികള്‍ക്ക് കരാറും നല്‍കി.
എന്താണ് കവച് സംവിധാനം
ട്രെയിന്‍ അപകടം തടയുകയാണ് സംവിധാനത്തിന്റെ ലക്ഷ്യം. ട്രെയിനിന്റെ യാത്ര കവച് നിരന്തരം ശേഖരിക്കും. സമീപത്തുള്ള മറ്റ് ട്രെയിനുകള്‍ക്ക് കൈമാറും. ലോക്കോ പൈലറ്റ് സിഗ്‌നല്‍ തെറ്റിച്ചാല്‍ മുന്നറിയിപ്പ് നല്‍കും. രണ്ട് ട്രെയിനുകള്‍ ഒരേ പാതയില്‍ നിശ്ചിത ദൂരത്തില്‍ വന്നാല്‍ ബ്രേക്കിന്റെ നിയന്ത്രണം പൂര്‍ണമായി കവച് ഏറ്റെടുക്കും. ട്രെയിന്‍ നിര്‍ത്തും.
ഇപ്പോഴും പൂര്‍ണമായി നടപ്പാക്കാന്‍ പദ്ധതിയില്ല
2022 ലെ ബജറ്റില്‍ കവച് ഇടംപിടിച്ചിരുന്നു. 2,000 കിലോമീറ്റര്‍ റെയില്‍ പാളത്തില്‍ സംവിധാനം നടപ്പാക്കാനായിരുന്നു പദ്ധതി. ഇന്ത്യയിലെ റെയില്‍വേ നെറ്റ്വര്‍ക്ക് ഏതാണ്ട് 68,043 കിലോമീറ്ററാണെന്ന് ഓര്‍ക്കണം.
ഇനിയും ജീവനുകള്‍ പൊലിയണോ?
അപകടങ്ങള്‍ വളരെ കുറഞ്ഞ യാത്രാ സംവിധാനമാണ് റെയില്‍വേ. റെയില്‍വേ സുരക്ഷിതമായിരിക്കേണ്ടതിന്റെ ആവശ്യകത ഓര്‍ക്കാന്‍ ദുരന്തങ്ങളുണ്ടാകേണ്ടി വരുന്നു എന്നത് നിരാശാജനകമാണ്. ലോകത്തെ ചെലവുകുറഞ്ഞ ട്രെയിന്‍ സുരക്ഷാ സംവിധാനമാണ് രാജ്യത്തിന്റേത്. രാജ്യത്തെല്ലായിടത്തും കവച് നടപ്പാക്കാന്‍ ഇനിയും അമാന്തിക്കരുത്. ജനതയുടെ സുരക്ഷ രാജ്യത്തിന്റെ ഉത്തരവാദിത്തമാണ്.