കൂവി വിളിച്ച മണ്ണില്‍ ഇന്ത്യ കിരീടം ഉയര്‍ത്തിയ വീരഗാഥ
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ കൂടി ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയില്‍ എത്തുമ്പോള്‍ 2011 ആവര്‍ത്തിക്കാന്‍ ആകുമെന്നാണ് ഇന്ത്യന്‍ പ്രതീക്ഷ.
ഇതാദ്യമായാണ് ഇന്ത്യ ഏകദിന ലോകകപ്പിന്റെ മുഴുവന്‍ മത്സരങ്ങള്‍ക്കും വേദി ഒരുക്കുന്നത്. എന്നാല്‍, ഇതിനു മുന്നേയും ഇന്ത്യന്‍ മണ്ണില്‍ ലോകകപ്പ് മത്സരങ്ങള്‍ നടന്നിട്ടുണ്ട്. മുമ്പ് മൂന്ന് പ്രാവശ്യമാണ് ഇന്ത്യന്‍ മണ്ണില്‍ ലോകകപ്പ് മത്സരങ്ങള്‍ നടന്നത്. 1987ലായിരുന്നു ഇന്ത്യ ആദ്യമായി ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയൊരുക്കിയത്. പാകിസ്താനോടൊപ്പം സംയുക്തമായാണ് ഇന്ത്യ അത്തവണ ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. ക്രിക്കറ്റിന്റെ കളിത്തട്ടായ ഇംഗ്ലണ്ടിന് പുറത്ത് ആദ്യമായി നടന്ന ലോകകപ്പ് കൂടിയായിരുന്നു അത്.
1983ലെ വിഖ്യാത ലോകകപ്പ് വിജയവുമായി എത്തിയ ഇന്ത്യക്ക് പക്ഷേ, സ്വന്തം മണ്ണില്‍ ലോകകപ്പ് നേട്ടം ആവര്‍ത്തിക്കാനായില്ല. സെമിയില്‍ ഇംഗ്ലണ്ടിന് മുന്നില്‍ ഇന്ത്യന്‍ സംഘം വീണു. ഇംഗ്ലണ്ടിന്റെ 254 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 35 റണ്‍സ് അകലെ 219 റണ്‍സിന് കൂടാരം കയറി. മുംബൈയിലെ വാംങ്കഡെയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ആസ്‌ട്രേലിയാണ് അത്തവണ കിരീടം ചൂടിയത്.
96 ല്‍ സെമിയില്‍ വീഴ്ത്തിയ ശ്രീലങ്കയെ പരാജയപ്പെടുത്തി 28 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് കിരീടം ഉയര്‍ത്താന്‍ അന്ന് ഇന്ത്യക്കായി. സച്ചിനെ തോളിലേറ്റി ഇന്ത്യന്‍ സംഘം വാങ്കഡ സ്റ്റേഡിയത്തെ വലംവെച്ചത് സുന്ദര കാഴ്ചയായിരുന്നു. 96ല്‍ കാണികളുടെ മോശം പെരുമാറ്റത്തില്‍ നിരാശനായി മടങ്ങിയ സച്ചിന്‍ തല ഉയര്‍ത്തി ക്രിക്കറ്റില്‍ പരിപൂര്‍ണത പ്രാപിച്ച നിമിഷമായിരുന്നു അത്.
ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം 1996ല്‍ ആയിരുന്നു ഇന്ത്യയില്‍ വീണ്ടുമൊരു ലോകകപ്പ് മാമാങ്കം എത്തിയത്. ഇത്തവണ പാകിസ്താനെ കൂടാതെ ശ്രീലങ്കയും ഉണ്ടായിരുന്നു ഇന്ത്യയോടൊപ്പം വേദി പങ്കിടാന്‍. അത്തവണയും സെമിയില്‍ പരാജയപ്പെടാനായിരുന്നു ഇന്ത്യന്‍ ടീമിന്റെ വിധി. ശ്രീലങ്കയുടെ 251 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ സച്ചിന്റെ വിക്കറ്റ് പോയതിന് ശേഷം ബാറ്റിങ് തകര്‍ച്ച നേരിട്ടു. 28 -ാം ഓവറില്‍ 120 റണ്‍സില്‍ നില്‍ക്കെ കാണികള്‍ ക്ഷുഭിതരായി മൈതാനത്തേക്ക് പ്ലാസ്റ്റിക് കുപ്പികളും പഴങ്ങളും എറിയാന്‍ തുടങ്ങി. ഒരു ലക്ഷത്തിന് മുകളില്‍ കാണികള്‍ അന്ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ ഉണ്ടായിരുന്നു. കാണികളെ ശാന്തമാക്കാനുള്ള ശ്രമത്തില്‍ 20 മിനിറ്റോളം കളിക്കാര്‍ മൈതാനം വിട്ടു. എന്നാല്‍, കളിക്കാര്‍ മടങ്ങി എത്തിയപ്പോള്‍ കൂടുതല്‍ കുപ്പികള്‍ മൈതാനത്തേക്ക് വലിച്ചെറിയുകയും സ്റ്റാന്‍ഡില്‍ തീ കത്തിക്കുകയും ചെയ്തു. മാച്ച് റഫറി ക്ലൈവ് ലോയ്ഡ് ഡിഫോള്‍ട്ടിലൂടെ ഈ മത്സരം ശ്രീലങ്കയ്ക്ക് സമ്മാനിച്ചു. ഒരു ടെസ്റ്റിലോ ഏകദിനത്തിലോ ഉള്ള ആദ്യത്തെ ഡിഫോള്‍ട്ട് ആയിരുന്നു ഇത്. മത്സരം നടക്കാത്തതിനാല്‍ നോട്ട് ഔട്ടായി നിന്നിരുന്ന വിനോദ് കാംബ്ലി കരയുന്ന കാഴ്ച ഇന്നും ഓര്‍ക്കുമ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് നൊമ്പരമാണ്. ഇന്ത്യയെ സെമിയില്‍ പരാജയപ്പെടുത്തിയ ശ്രീലങ്ക ആ പ്രാവശ്യം തങ്ങളുടെ ആദ്യ കിരീടം ചൂടി. ആസ്‌ട്രേലിയയെ പരാജയപ്പെടുത്തിയായിരുന്നു മരതക ദ്വീപുകാരുടെ കിരീട നേട്ടം.
നീണ്ട 15 വര്‍ഷങ്ങള്‍ക്ക് ശേഷം 2011ലായിരുന്നു ഇന്ത്യയില്‍ വീണ്ടും ക്രിക്കറ്റ് ലോകകപ്പ് വിരുന്നെത്തിയത്. ഇന്ത്യയോടൊപ്പം ശ്രീലങ്കയും ബംഗ്ലാദേശും ആയിരുന്നു മത്സരങ്ങള്‍ക്ക് വേദി ഒരുക്കിയത്. ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ അവസാന ലോകകപ്പ് ആയതിനാല്‍ കിരീടം നേടാന്‍ ഉറച്ചാണ് ടീം ഇറങ്ങിയത്. 96 ല്‍ സെമിയില്‍ വീഴ്ത്തിയ ശ്രീലങ്കയെ പരാജയപ്പെടുത്തി 28 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് കിരീടം ഉയര്‍ത്താന്‍ അന്ന് ഇന്ത്യക്കായി. സച്ചിനെ തോളിലേറ്റി ഇന്ത്യന്‍ സംഘം വാങ്കഡ സ്റ്റേഡിയത്തെ വലംവെച്ചത് സുന്ദര കാഴ്ചയായിരുന്നു. 96ല്‍ കാണികളുടെ മോശം പെരുമാറ്റത്തില്‍ നിരാശനായി മടങ്ങിയ സച്ചിന്‍ തല ഉയര്‍ത്തി ക്രിക്കറ്റില്‍ പരിപൂര്‍ണത പ്രാപിച്ച നിമിഷമായിരുന്നു അത്.
12 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ കൂടി ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയില്‍ എത്തുമ്പോള്‍ 2011 ആവര്‍ത്തിക്കാന്‍ ആകുമെന്നാണ് ഇന്ത്യന്‍ പ്രതീക്ഷ. 2011-ല്‍ ഇന്ത്യ, 2015-ല്‍ ആസ്‌ട്രേലിയ, 2019-ല്‍ ഇംഗ്ലണ്ട് എന്നിവരായിരുന്നു ലോകകപ്പ് സ്വന്തമാക്കിയത്. കഴിഞ്ഞ മൂന്ന് ലോകകപ്പുകളും നേടിയത് ആതിഥേയ രാജ്യങ്ങള്‍ ആയതിനാല്‍ ഈ കിരീടം ഇന്ത്യ ഉയര്‍ത്തുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.