'കിനാവരമ്പത്തെ ഗാനശാല' ആഷാ മേനോന്‍ പ്രകാശനം ചെയ്തു.

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വെച്ച് പ്രകാശനം ചെയ്ത് 25 പുസ്തകങ്ങളുടെ പ്രകാശന ചടങ്ങ് റിപ്പോര്‍ട്ട്. | ഭാഗം: 03

Update: 2023-11-08 17:59 GMT
Advertising

വായനയുടെ മഹോത്സവമായ നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം പുസ്തക പ്രകാശനങ്ങളുടെ കൂടി വേദിയായി മാറിയത് വായനക്കാര്‍ക്ക് സമ്മാനിച്ചത് തുല്യതയില്ലാത്ത ഹൃദ്യാനുഭവമാണ്. നൂറ്റമ്പിതിലേറെ പുസ്തകങ്ങളാണ് വിവിധ വേദികളിലായി പ്രകാശനം നിര്‍വഹിക്കപ്പെട്ടത്. കേവല പുസ്തക പ്രകാശനം മാത്രമല്ല, പുസ്തകത്തെ കുറിച്ച ചര്‍ച്ചക്കും വേദിയില്‍ ഇടമുണ്ടാകുന്നു എന്നതാണ് ആറെ ശ്രദ്ദേയം. പ്രശസ്ത എഴുത്തുകാരോടൊപ്പം പുസ്‌കത്തിന്റെ രചയിതാവിന്റെ സാന്നിദ്ധ്യവും പ്രകാശനത്തിന് മാറ്റുകൂട്ടുന്നു. 256 സ്റ്റാളുകളിലായി 164 പ്രസാധകരാണ് പുസ്തകോത്സവത്തിന്റെ ഭാഗമായത്.

ഇരുപത്തഞ്ച് പുസ്തകങ്ങളുടെ പ്രകാശന റിപ്പോര്‍ട്ട്.

അഷ്ടദളത്തിലെ സൗഹൃദങ്ങള്‍

യെസ് പ്രസ് ബുക്ക്സ് പ്രസിദ്ധീകരിച്ച വിമല്‍ ബാബു പി. രചിച്ച 'അഷ്ടദളത്തിലെ സൗഹൃദങ്ങള്‍' എന്ന പുസ്തകം കെ. എം. ആര്‍. ഗുരു പ്രകാശനം ചെയ്തു. ഡോ. ജോളി ജേക്കബ് പുസ്തകം സ്വീകരിച്ചു.


പ്രിയേ നിനക്കൊരു ഗാനം

ബുക്കർ മീഡിയ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച രവി മേനോൻ രചിച്ച 'പ്രിയേ നിനക്കൊരു ഗാനം' എന്ന പുസ്തകം പ്രഭാവർമ്മ പ്രകാശനം ചെയ്തു. പ്രേംകുമാര്‍ പുസ്തകം സ്വീകരിച്ചു. കൃഷ്ണചന്ദ്രന്‍, സനിത അനൂപ് എന്നിവര്‍ പങ്കെടുത്തു. 


കൃത്യം

മനോരമ ബുക്ക്സ് പ്രസിദ്ധീകരിച്ച ജിത്തു നായർ രചിച്ച 'കൃത്യം' എന്ന പുസ്തകം ....പ്രകാശനം ചെയ്തു. എസ്. ആര്‍. ലാല്‍, സലിന്‍ മാങ്കുഴി എന്നിവര്‍ പങ്കെടുത്തു.  


മിലൂപ്പ എന്ന കുതിര

ഒലീവ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച സന്തോഷ് ഏച്ചിക്കാനം രചിച്ച 'മിലൂപ്പ എന്ന കുതിര' എന്ന പുസ്തകം ജി. ആർ. ഇന്ദുഗോപൻ പ്രകാശനം ചെയ്തു. ലിപിൻ രാജ് ജി. ആർ. പുസ്തകം സ്വീകരിച്ചു.   


പ്രിയമുള്ള നോവലുകള്‍ (കാക്കനാടന്റെ തെരഞ്ഞെടുത്ത നോവലുകൾ)

ഹരിതം ബുക്ക്സ് പ്രസിദ്ധീകരിച്ച 'പ്രിയമുള്ള നോവലുകള്‍ (കാക്കനാടന്റെ തെരഞ്ഞെടുത്ത നോവലുകൾ)' എന്ന പുസ്തകം ബി. മുരളി പ്രകാശനം ചെയ്തു. വി. ഷിനിലാൽ പുസ്തകം സ്വീകരിച്ചു.  


നഗരപ്പഴമ: അനന്തപുരിയുടെ ഗതകാലസ്മരണകൾ

സൈന്‍ ബുക്ക്സ് പ്രസിദ്ധീകരിച്ച മലയിൻകീഴ് ഗോപാലകൃഷ്ണൻ രചിച്ച 'നഗരപ്പഴമ : അനന്തപുരിയുടെ ഗതകാലസ്മരണകൾ ' എന്ന പുസ്തകം വി. ശിവൻകുട്ടി (ബഹു. പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി) പ്രകാശനം ചെയ്തു. ഡോ. ഹേമചന്ദ്രന്‍ ഐ. എ. എസ്.(റിട്ട.) പുസ്തകം സ്വീകരിച്ചു. പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷത വഹിച്ചു, മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ പങ്കെടുത്തു. 


കിനാവരമ്പത്തെ ഗാനശാല

പ്രണത ബുക്ക്സ് പ്രസിദ്ധീകരിച്ച മുഹമ്മദ് റാഫി എന്‍. വി. രചിച്ച 'കിനാവരമ്പത്തെ ഗാനശാല' എന്ന പുസ്തകം ആഷാ മേനോന്‍ പ്രകാശനം ചെയ്തു. അനന്തപദ്‍മനാഭന്‍ പുസ്തകം സ്വീകരിച്ചു. വി. ഷിനിലാല്‍, റോസി തമ്പി, ഷാജി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.  


Litany Of Love (ലിറ്റനി ഓഫ് ലവ്) Rabboni(റബോനി)

H & C സ്റ്റോർസ് പ്രസിദ്ധീകരിച്ച റോസി തമ്പി രചിച്ച 'Litany Of Love (ലിറ്റനി ഓഫ് ലവ്) Rabboni(റബോനി)' എന്ന പുസ്തകം എ. ജി. ഒലീന പ്രകാശനം ചെയ്തു. പ്രദീപ് പനങ്ങാട് പുസ്തകം സ്വീകരിച്ചു. സുധീഷ്, ബാബു എന്നിവര്‍ പങ്കെടുത്തു. 


മാർക്സിസം : പ്രമേയങ്ങൾ പരികല്പനകൾ

ടുഡേ ബുക്ക്സ് പ്രസിദ്ധീകരിച്ച ഷിജു ഏലിയാസ് രചിച്ച 'മാർക്സിസം : പ്രമേയങ്ങൾ പരികല്പനകൾ' എന്ന പുസ്തകം ഡോ. ജിനേഷ് കുമാർ എരമം പ്രകാശനം ചെയ്തു. രാധാകൃഷ്ണൻ ചെറുവള്ളി പുസ്തകം സ്വീകരിച്ചു. വിൻസെൻറ് പീറ്റർ, രാജേഷ് ചിറപ്പാട്,അനീസ ഇക്‌ബാൽ എന്നിവര്‍ പങ്കെടുത്തു. 


മാര്‍ക്സ് വായനകള്‍

ഇന്‍സൈറ്റ് പബ്ലികാ പ്രസിദ്ധീകരിച്ച റ്റി. വി. മധു എഡിറ്റ് ചെയ്ത 'മാര്‍ക്സ് വായനകള്‍' എന്ന പുസ്തകം ആര്‍. ബിന്ദു (ബഹു. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി) പ്രകാശനം ചെയ്തു. ഉണ്ണി. ആര്‍. പുസ്തകം സ്വീകരിച്ചു. കെ. എസ്. രജ്ഞിത്ത്, ആര്‍. ദിലീപ്, സുമേഷ് എന്നിവര്‍ പങ്കെടുത്തു.  


കഥകൾ

ഡി. സി. ബുക്ക്സ് പ്രസിദ്ധീകരിച്ച എബ്രഹാം മാത്യു രചിച്ച 'കഥകൾ' എന്ന പുസ്തകം എ. വിജയരാഘവന്‍ പ്രകാശനം ചെയ്തു. സക്കറിയാസ് മാര്‍ അപ്രേം പുസ്തകം സ്വീകരിച്ചു. പ്രവീണ്‍ പ്രിന്‍സ് പങ്കെടുത്തു.  


'Adventures of Super Boy Ramu '

ബ്ല്യൂപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച തേക്കിൻകാട് ജോസഫ് രചിച്ച 'Adventures of Super Boy Ramu ' എന്ന പുസ്തകം ഡോ. ജോര്‍ജ് ഓണക്കൂര്‍ പ്രകാശനം ചെയ്തു. സരിതാ മോഹനൻ ഭാമ പുസ്തകം സ്വീകരിച്ചു. പ്രവീണ്‍ പ്രിന്‍സ് പങ്കെടുത്തു.  


The Forgotten Name( ദി ഫോര്‍ഗോട്ടന്‍ നെയിം )

എച്ച് &സി സ്റ്റോഴ്സ് പ്രസിദ്ധീകരിച്ച നിയമസഭാ സെക്രട്ടറി എ. എം. ബഷീറിന്റെ The Forgotten Name( ദി ഫോര്‍ഗോട്ടന്‍ നെയിം ) എന്ന പുസ്തകം വിനു എബ്രഹാം പ്രകാശനം ചെയ്തു. ശ്രീകണ്ഠന്‍ കരിക്കകം പുസ്തകം സ്വീകരിച്ചു.  


അകലങ്ങളിലെ നാണയസാമ്രാജ്യങ്ങള്‍

മൈത്രി ബുക്ക്സ് പ്രസിദ്ധീകരിച്ച ഡോ. ഷിജൂഖാന്‍ രചിച്ച 'അകലങ്ങളിലെ നാണയസാമ്രാജ്യങ്ങള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം ആനാവൂര്‍ നാഗപ്പന്‍ നിര്‍വഹിച്ചു. കബനി സി. പുസ്തകം സ്വീകരിച്ചു. പ്രൊഫ. സീമ ജെറോം, പ്രൊഫ. എം. എ. സിദ്ദിഖ് എന്നിവര്‍ സന്നിഹിതരായിരുന്നു. 


ചാടും ചുണ്ടെലിയുടെ കഥ

ബ്ല്യൂപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ബി. പ്രസാദ് രചിച്ച 'ചാടും ചുണ്ടെലിയുടെ കഥ ' എന്ന പുസ്തകം എ . പ്രഭാകരൻ പ്രകാശനം ചെയ്തു. മുരളി കോട്ടയ്ക്കകം പുസ്തകം സ്വീകരിച്ചു. ജോഷി മാത്യു , എ. ചന്ദ്രശേഖർ, , സുകു പാൽകുളങ്ങര എന്നിവർ ആശംസകൾ അർപ്പിച്ചു.  


ഈസോപ്പ് കഥകൾ

ബ്ല്യൂപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച സി. വി. സുധീദ്രൻ രചിച്ച 'ഈസോപ്പ് കഥകൾ ' എന്ന പുസ്തകം തേക്കിൻകാട് ജോസഫ് പ്രകാശനം ചെയ്തു. സുകു പാൽകുളങ്ങര പുസ്തകം സ്വീകരിച്ചു. ജോഷി മാത്യു ആശംസ അർപ്പിച്ചു.  


കേരളത്തെ ചുവപ്പിച്ചവര്‍

ഹരിതം ബുക്ക്സ് പ്രസിദ്ധീകരിച്ച പി.എന്‍. മോഹനന്‍ രചിച്ച 'കേരളത്തെ ചുവപ്പിച്ചവര്‍ ' എന്ന പുസ്തകത്തിന്റെ പ്രകാശനം എം. പുരുഷോത്തമന്‍ നിര്‍വഹിച്ചു. പുസ്തകം പി. കെ. അനില്‍കുമാര്‍ സ്വീകരിച്ചു. ബി. അബുരാജ്, രാഖി ആര്‍. ആചാരി സന്നിഹിതരായിരുന്നു.  


മനുഷ്യനെ തൊടുന്നതൊന്നും എനിക്കന്യമല്ല

ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ഐജാസ് അഹമ്മദ്/ വിജയ് പ്രഷാദ് രചിച്ച 'മനുഷ്യനെ തൊടുന്നതൊന്നും എനിക്കന്യമല്ല. ' എന്ന പുസ്തകത്തിന്റെ പ്രകാശനം പുത്തലത്ത് ദിനേശൻ നിര്‍വഹിച്ചു. പുസ്തകം ഡോ. ഷിജുഖാൻ സ്വീകരിച്ചു. പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍, കെ. ശിവകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 


ദൈവത്തെയോർത്ത് മനുഷ്യരെ പ്രതി : ഉമ്മൻ ചാണ്ടി ജീവിതം ഭരണം രാഷ്ട്രീയം

ജീവൻ ബുക്ക്സ് പ്രസിദ്ധീകരിച്ച ഷാജൻ സി. മാത്യുവിന്റെ 'ദൈവത്തെയോർത്ത് മനുഷ്യരെ പ്രതി : ഉമ്മൻ ചാണ്ടി ജീവിതം ഭരണം രാഷ്ട്രീയം.' എന്ന പുസ്തകത്തിന്റെ പ്രകാശനം മറിയ ഉമ്മന്‍ നിര്‍വഹിച്ചു. ബി. മുരളി, സുനിൽ. സി. ഇ എന്നിവര്‍ സന്നിഹിതരായിരുന്നു.  


കേരള നിയമസഭ ചരിത്രവും ധര്‍മവും

കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കെ.ജി. പരമേശ്വരന്‍ നായര്‍ രചിച്ച 'കേരള നിയമസഭ ചരിത്രവും ധര്‍മവും' എന്ന പുസ്തകത്തിന്റെ പ്രകാശനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാർ നിര്‍വഹിച്ചു. പുസ്തകം നിയമസഭ സെക്രട്ടറി എ. എം. ബഷീർ സ്വീകരിച്ചു. ഡോ. സത്യന്‍ എം, എം.യു.പ്രവീൺ, കെ. ആർ.സരിതകുമാരി, ഡോ. ഷിബു ശ്രീധര്‍, കെ. ശിവകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.  


വരിക ഗന്ധർവഗായക (ഓർമക്കുറിപ്പുകൾ

മനോരമ ബുക്ക്സ് പ്രസിദ്ധീകരിച്ച എം. ജയചന്ദ്രൻ രചിച്ച 'വരിക ഗന്ധർവഗായക (ഓർമക്കുറിപ്പുകൾ)' എന്ന പുസ്തകത്തിന്റെ പ്രകാശനം റാണി മോഹന്‍ദാസ് നിര്‍വഹിച്ചു. പുസ്തകം എം. പ്രകാശ് ചന്ദ്രന്‍ സ്വീകരിച്ചു. രാജേന്ദ്രന്‍ എടുത്തുംകര, പ്രിയാ ജയചന്ദ്രന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 


എം.ടി. -ഏകാകിയുടെ വിസ്മയം

മാക് ബെത്ത് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച കെ. പി. സുധീര രചിച്ച 'എം.ടി. -ഏകാകിയുടെ വിസ്മയം' എന്ന പുസ്തകത്തിന്റെ പ്രകാശനം മധുപാൽ നിര്‍വഹിച്ചു. പുസ്തകം സരിത മോഹനൻ ഭാമ സ്വീകരിച്ചു. ഡോ. ബി. സന്ധ്യ സന്നിഹിതരായിരുന്നു.  


പുഴകളായി ഒഴുകാന്‍ കൊതിച്ചവര്‍

ഫിംഗര്‍ ബുക്സ് പ്രസിദ്ധീകരിച്ച ഖദീജാ മുംതാസ് രചിച്ച 'പുഴകളായി ഒഴുകാന്‍ കൊതിച്ചവര്‍ ' എന്ന പുസ്തകം കെ.വി. മോഹൻകുമാർ ഐ. എ. എസ് (റിട്ട.) പ്രകാശനം ചെയ്തു. ശ്രീമതി അനീസ ഇഖ്‍ബാൽ പുസ്തകം സ്വീകരിച്ചു. കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ പങ്കെടുത്തു. 


സോക്രട്ടീസ് സംവാദങ്ങളുടെ സ്രഷ്ടാവ്

സ്തക പ്രസാധക സംഘം പ്രസിദ്ധീകരിച്ച ജെസ് വെറ്റ് സി. ജെ. രചിച്ച 'സോക്രട്ടീസ് സംവാദങ്ങളുടെ സ്രഷ്ടാവ്' എന്ന പുസ്തകം ജെ. രഘു പ്രകാശനം ചെയ്തു. തനൂജ എസ്. ഭട്ടതിരി പുസ്തകം സ്വീകരിച്ചു. മാങ്ങാട് രത്നാകരൻ, കെ. എസ്. രവികുമാര്‍ എന്നിവര്‍ പങ്കെടുത്തു. 


'എ കൺടെംപററി എൻസൈക്ളോപീഡിയ ഓഫ് ഇന്ത്യൻ ലിറ്ററേച്ചർ', 'എ കൺടെംപററി എൻസൈക്ളോപീഡിയ ഓഫ് ദ ലിറ്ററേച്ചർ ഓഫ് ദി അമേരിക്കാസ്'

ബോധി ട്രീ ബുക്ക്സ് പ്രസിദ്ധീകരിച്ച ഡോ. കല്യാണി വല്ലത്ത് രചിച്ച 'എ കൺടെംപററി എൻസൈക്ളോപീഡിയ ഓഫ് ഇന്ത്യൻ ലിറ്ററേച്ചർ', 'എ കൺടെംപററി എൻസൈക്ളോപീഡിയ ഓഫ് ദ ലിറ്ററേച്ചർ ഓഫ് ദി അമേരിക്കാസ്' എന്നീ പുസ്തകങ്ങള്‍ സബിന്‍ ഇക്ബാല്‍ പ്രകാശനം ചെയ്തു. ഡോ. ലാല്‍ സി. എ പുസ്തകം സ്വീകരിച്ചു. ഡോ. ലക്ഷ്മി പ്രിയ, ഡോ. ജസ്റ്റിന്‍ ജോണ്‍, രേഷ്മ എന്നിവര്‍ പങ്കെടുത്തു.  




Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷെല്‍ഫ് ഡെസ്‌ക്

MeidaOne Shelf

Similar News