പാപ്പിറസ് ചുരുളുകളും തലയോട്ടിയിലെ തുളകളും

ഇഹലോക ജീവിതം പോലെ തന്നെ മരണാനന്തര ജീവിതവും പുരാതന ഈജിപ്റ്റുകാര്‍ക്ക് പ്രധാനമായിരുന്നു. ഇത് നിമിത്തം മരണാനന്തരം മൃതദേഹം പരലോകയാത്രക്ക് വേണ്ടി ഏറ്റവും നന്നായി തയാറാക്കി എടുക്കുന്നത് അവരുടെ വൈദ്യന്മാരുടെ ചുമതലയായിരുന്നു. ഇതിനായി മൃതദേഹത്തിന്റെ മൂക്കിലൂടെ ഒരു മെറ്റല്‍ വയര്‍ കടത്തി അത് തിരിച്ചുകൊണ്ട് തലച്ചോറിനെ ചെറിയ കഷണങ്ങളായി മുറിച്ച് മൂക്കിലൂടെ തന്നെ മുഴുവനായി പുറത്തേക്ക് എടുക്കും. | DaVelhaMedicina - ഭാഗം: 02

Update: 2023-09-12 16:32 GMT

പുരാതന കാലത്തെ രോഗങ്ങളെപ്പറ്റിയും ചികിത്സയെപ്പറ്റിയും ഉള്ള രേഖകള്‍ പ്രധാനമായും ഈജിപ്റ്റിലെ മധ്യ പൂര്‍വ്വദേശത്തെ പുരാവസ്തു ഖനനങ്ങളിലൂടെയാണ് ലഭ്യമായത്. പാപ്പിറസിലും കളിമണ്ണിലും മറ്റും രചിച്ച ചില പ്രത്യേകതരം ചിത്രാക്ഷര (Hieroglyphs) ങ്ങളില്‍ നിന്നാണ് പ്രാഥമികമായ വിവരങ്ങള്‍ ലഭിക്കുന്നത്. ഇത്തരത്തി ല്‍ ഒമ്പത് പാപ്പിറസ് ചുരുളുകള്‍ ലഭിച്ചുവെങ്കിലും, വൈദ്യ ചികിത്സയില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇനി പ്പറയുന്നവയാണ്.

1. ബി.സി 1825 എഴുതപ്പെട്ട പാപ്പിറസ് ഓഫ് കഹുന്‍ (Papyrus of Kahun) - ഗണിത ശാസ്ത്രത്തെയും സ്ത്രീ രോഗങ്ങളെപ്പറ്റിയും ഉളള വിവരങ്ങള്‍ അടങ്ങിയത്.

2. ബി.സി 1900ലെ സ്‌ക്രോള്‍സ് ഒഫ് റാംസെ (Scrolls of Ramses) - ഔഷധ നിര്‍മാണ സംബന്ധിയായ വിവരങ്ങള്‍ അടങ്ങിയത്.

3. ബി.സി 1500ലെ ദി പാപ്പിറസ് ഒഫ് ഇബേര്‍സ് (The Papyrus of Ebers) - ശരീരശാസ്തത്തെപ്പറ്റിയും (anatomy) രോഗനിദാനശാസ്ത്രത്തെപ്പറ്റിയും (Pathology) വിശദീകരിക്കുന്നു. ചുമയുടെ 21 തരം പരിഹാരങ്ങള്‍, തരം കണ്ണുരോഗങ്ങള്‍, 18 തരം തൊലി പ്പുറത്തെ രോഗങ്ങള്‍, 15 തരം ഉദര രോഗങ്ങള്‍ എന്നിവയും അവയുടെ പരിഹാരങ്ങളും നിര്‍ദേശിക്കുന്നു. പരിഹാരങ്ങളില്‍ പ്രധാനമായത് ഔഷധച്ചെടി കള്‍ ഉപയോഗിച്ചുള്ളവയും മന്ത്രോച്ചാരണങ്ങളും മറ്റുമാണ്.


എഡ്വിന്‍ സ്മിത്ത് പാപ്പിറസ്

4. എഡ്വിന്‍ സ്മിത്ത് പാപ്പിറസ്-എ.ഡി 1862ല്‍ അമേരിക്കന്‍ ആര്‍ക്കിയോളജിസ്റ്റ് ആയ എഡ്വിന്‍ സ്മിത്തിന് ഈജിപ്തിലെ ലക്‌സോര്‍ പട്ടണത്തിലെ ഒരു കടയില്‍ നിന്ന് 4.5 മീറ്റര്‍ നീളത്തിലുള്ള ഒരു പേപ്പര്‍ ചുരുള്‍ ലഭിച്ചു. പുരാതന ഈജിപ്ഷ്യന്‍ ഭാഷയില്‍ എഴുതപ്പെട്ട ഈ ലിഖിതങ്ങള്‍ 1920ല്‍ മാത്രമാണ്പ രിഭാഷപ്പെടുത്താന്‍ കഴി ഞ്ഞത്. ഇന്നുവരെ കണ്ടുപിടിക്കപ്പെട്ട പാപ്പിറസ് ചരുളുകളില്‍ ഏറ്റവും ആധുനികമായ വിവരങ്ങള്‍ ഇതില്‍ നിന്നാണ് ലഭിച്ചത്. ബി.സി 1600ല്‍ എഴുതപ്പെട്ടതും പില്‍ക്കാലത്തു പാപ്പിറസ് എഡ്വിന്‍ സ്മിത്ത് (Papyrus Edwin Smith) എന്ന് വിളിക്കപ്പെട്ടതുമായ ഇതില്‍ 48 രോഗങ്ങള്‍, അപകടങ്ങള്‍ മൂലമുണ്ടാകുന്ന മുറിവുകളും ഒടിവുകളും ചികിത്സിക്കുന്ന വിധം എന്നിവയെപ്പറ്റിയുള്ള വിശദവി വരങ്ങള്‍ കാണാം. ഇവയില്‍ 27 എണ്ണം തലയിലെ മുറിവുകളെപ്പറ്റിയും 6 എണ്ണം നട്ടെല്ലിലെ മുറിവുകളെപ്പറ്റിയും ആണ്. മൂക്കില്‍ നടത്തുന്ന പ്ലാസ്റ്റിക്ക് സര്‍ജറിയെപ്പറ്റിയും ഇവിടെ പറയുന്നു. ഇതില്‍ പറയുന്ന ചികിത്സാരീതികളില്‍ പലതും ഇന്നും പ്രചാരത്തിലുള്ളവയാണത്രേ!എല്ലാ രോഗാവസ്ഥകളും ഒരേ മാതൃകയിലാണ് വിവരിച്ചിരിക്കുന്നത്. ആദ്യം രോഗിയുടെ മുറിവുകളുടെ വിവരണം, പിന്നീട് ശരീരപരിശോധന എന്നിങ്ങനെയാണ് ഓരോ രോഗചരിത്രവും വിശദീകരിച്ചിരിക്കുന്നത്. രോഗിയോട് ചോദിച്ച ചോദ്യങ്ങള്‍, നാഡിമിടിപ്പ് തൊലി, കണ്ണ് എന്നിവയുടെ നിറം, മൂക്കില്‍ നിന്നുള്ള സ്രവം, ശരീരത്തിലെ സന്ധികളുടെ ഉറപ്പ് എന്നിവ പ്രത്യേകമായി വിവരിച്ചിട്ടുണ്ട്. പിന്നാലെ രോഗനിര്‍ണ്ണയവും രോഗി എത്രത്തോളം സുഖപ്പെടാന്‍ സാധ്യതയുണ്ട് എന്നതിനെപ്പറ്റിയും ഉള്ള കുറിപ്പും കാണാം. അതിനു ശേഷമാണ് രോഗ ചികിത്സയെപ്പറ്റി വിശദമായ വിവരണങ്ങള്‍ കാണുന്നത്. തലച്ചോറിനെയും സുഷുമ്‌നാ നാഡിയെപ്പറ്റിയും ഉള്ള വിവരണങ്ങളും അവയുടെ തകരാറുകള്‍ ഏതുവിധത്തില്‍ പക്ഷാഘാതം (paralysis), മലമൂത്രങ്ങളുടെടെ നിയന്ത്രണം നഷ്ടപ്പെടല്‍ (incontinence), മൂകഭാവം (aphasia), ചുഴലി(epilepsy) എന്നിവക്ക് കാരണമാകുന്നുവെന്നും വിശദീകരിക്കുന്നുണ്ട്. ഇരുപത്തിയഞ്ചാമത്തെ രോഗിയുടെ ചരിത്രത്തില്‍ (case history) താടിയെല്ല് സ്ഥാ നം തെറ്റിയാല്‍ എങ്ങനെ ശരിയാക്കാം എന്നുള്ളതിനെപ്പറ്റിയുള്ള വിവരണമുണ്ട്. ഈ രീതി തന്നെയാണ് ഇന്നും പിന്‍തുടരുന്നത് എന്നുള്ളത് അത്ഭുതകരമാണ്. നാല്‍പത്തിയെട്ടാമത്തെ കേസില്‍ ഇന്നും ഡോക്ടര്‍മാ ര്‍ ഉപയോഗിച്ചുവരുന്ന straight leg raising test എന്ന സയാറ്റിക് ഞരമ്പിന്റെ പരിശോധന വിവരിക്കുന്നുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു ഫ്രഞ്ച് ഡോക്ടറുടെ പേരില്‍ ലസെയ്ഗു ടെസ്റ്റ് (Lesague's test) എന്ന നാമത്തിലാണ് ഇന്നത്തെ മെഡിക്കല്‍ പാഠപുസ്തകങ്ങളില്‍ ഇത് കാണപ്പെടുന്നത്.

ഒരാള്‍ രോഗിയായിത്തീരുന്നത് തെറ്റായ ജീവിതരീതി മൂലമായിരിക്കാമെന്നും ഒരു പക്ഷേ രോഗിയായി തീരുന്നത്ജീ വിതരീതി മാറ്റാനുള്ള സൂചനയായിരിക്കാമെന്നും വിശ്വസിച്ച് ഇതിനായി അക്കാലത്തെ ജനങ്ങള്‍ ഇംഹോട്ടെപ്പ (Imhotep) ആരാധനാ മൂര്‍ത്തിയായ ഉള്ള ക്ഷേത്രങ്ങളില്‍ പോകുമായിരുന്നുവെത്രെ!

മുറിവുകള്‍ പച്ച മാംസത്തില്‍ പൊതിഞ്ഞു കെട്ടണമെന്ന് ഇതില്‍ പലയിടത്തും നിര്‍ദേശിച്ചിട്ടുണ്ട്. ഇതിലുള്ള രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന സ്രവങ്ങള്‍ രോഗിയുടെ രക്തസ്രാവം തടയും എന്നതായിരിക്കാം ഇതിന്റെ പിന്നിലുള്ള യുക്തി. ആന്റി ബയോട്ടിക് ഗുണവിശേഷങ്ങള്‍ ഉള്ള തേന്‍ മുറിവുകളില്‍ ഉപയോഗിക്കാ നും ഓപ്പിയം വേദനയുടെ ചികിത്സയ്ക്കായി നല്‍കാനും ഇതില്‍ പറയുന്നു. മുഖത്തെ ചുളിവുകള്‍ അകറ്റാനായി ഉപയോഗിച്ചിരുന്ന യൂറിയ ആധുനിക കാലത്തും പല സൗന്ദര്യ സംവര്‍ധക ക്രീമുകളില്‍ കാണാം. ഹെറോഡോട്ടസിന്റെ 'ചരിത്രം' എന്ന കൃതിയിലെ വിവരങ്ങളനുസരിച്ച് മിക്കവാറും ചികിത്സകന്മാരെല്ലാം തന്നെ ഒരു പ്രത്യേക അവയവവുമായി ബന്ധപ്പെട്ട രോഗ ചികിത്സയില്‍ സ്‌പെഷ്യലൈസ് ചെയ്തവരായിരുന്നു. കണ്ണ്, തല, കുടല്‍, പല്ല് തുടങ്ങിയവ ഇവയില്‍പ്പെടും. ഗ്രീക്ക് ചരിത്രകാരനാ യഡിയോഡോ റസ്‌സിക്യൂലസ് (Diodorus Siculus) അക്കാലത്ത് നിലവിലിരുന്ന സാമ്പത്തിക സഹായ പദ്ധതിയെപ്പറ്റി ഇങ്ങനെ പറയുന്നു: 'ഈജിപ്റ്റിനകത്ത് എവിടെയും സഞ്ചാരികള്‍ക്കും, യുദ്ധകാലത്തും രോഗചികിത്സ സൗജന്യമായിരുന്നു. മരുന്ന് കുറിപ്പടികള്‍ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കുകയും ഭരണാധികാരികള്‍ ഈ ചി കിത്സക്ക് ആവശ്യമായ ധനം നല്കിപ്പോരുകയും ചെയ്തു. നൂറ്റാണ്ടുകള്‍ കടന്നുപോയിട്ടും പിന്നീട് ചികിത്സാ രംഗത്തു ഗണ്യമായ പുരോഗമനം ഉണ്ടായില്ല. ദുഷ്ടശക്തികളെ ആട്ടിപ്പായിക്കുന്നത് പ്രധാന ചികിത്സാ രീതിയായി മാറി. ഇത്തരം ചികിത്സാ രീതികള്‍ ദൈവങ്ങള്‍ തനിക്ക് വെളിവാക്കിത്തരുന്നതായി തോത് (Thoth) എന്ന് ചുരുക്കപ്പേരുള്ള ഹെര്‍മീസ്ട്രി സ്‌മെജി സ്റ്റസ് (Hermes Trismegistus) ദൈവം ഒരു രഹസ്യ പുസ്തകത്തില്‍ രേ ഖപ്പെടുത്തിയിട്ടുണ്ട്. ഈ പുസ്തകം ഹെലിയോ പോലിസിലെ ക്ഷേത്രങ്ങളോട് അനുബന്ധിച്ചുള്ള വൈദ്യ വി ദ്യാലയങ്ങളില്‍ സൂക്ഷിച്ചിരുന്നു. ബി.സി 27ല്‍ ജനിച്ച ഇംഹോട്ടെപ്പ് ഫറോവയുടെ കൗണ്‍സിലറും പ്രസിദ്ധ ചികിത്സകനും ശാസ്ത്രസംരക്ഷകനും എഞ്ചിനീയറും ആയിരുന്നു.

ഇദ്ദേഹമാണ് സക്കാറായിലെ (Saqqara) പിരമിഡ് നിര്‍മിച്ചതെന്ന് കരുതപ്പെടുന്നു. വൈദ്യശാസ്ത്രത്തിലുള്ള അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം നിമിത്തം രാജകുടുംബാംഗമല്ലാതിരുന്നിട്ടുപോലും മരണശേഷം അദ്ദേഹത്തിന്പ രമോന്നതമായ സ്ഥാനവും 'God of Medicine', 'Prince of Peace' എന്നീ പേരുകളും നല്‍കപ്പെട്ടു. ഇദ്ദേഹം യഥാര്‍ഥത്തില്‍ പഴയ ഈജിപ്റ്റില്‍ ജീവിച്ചിരുന്ന ഒരു സാധാരണ മനുഷ്യനായിരുന്നുവെങ്കിലും കാലക്രമേണ ഒരു ദൈ വത്തിന്റെ പദവി അദ്ദേഹത്തിന് നല്‍കപ്പെട്ടു. ചരിത്ര രേഖകളില്‍ ഉള്ള ആദ്യത്തെ ചികിത്സകനാണ്ഇം ഹോട്ടെപ്. മന്ത്രവിദ്യകള്‍ ഉപയോഗിച്ചു രോഗം ഭേദമാക്കുന്ന രീതി നിരാകരിച്ചു കൊണ്ട് പകരം ഔഷധച്ചെടികളില്‍ നിന്ന് നിര്‍മിക്കുന്ന കഷായങ്ങള്‍ ഉപയോഗിച്ച രീതി ഇദ്ദേഹമാണ് തുടങ്ങിവച്ചത്. എഡ്വിന്‍ സ്മിത്തിന്റെ പാപ്പിറസ് ഇദ്ദേഹത്തിന്റെ രചനയാണെന്ന് വിശ്വസിക്കുന്നവരും ഉണ്ട്. ഒരാള്‍ രോഗിയായിത്തീരുന്നത് തെറ്റായ ജീവിതരീതി മൂലമായിരിക്കാമെന്നും ഒരു പക്ഷേ രോഗിയായി തീരുന്നത്ജീ വിതരീതി മാറ്റാനുള്ള സൂചനയായിരിക്കാമെന്നും വിശ്വസിച്ച് ഇതിനായി അക്കാലത്തെ ജനങ്ങള്‍ ഇംഹോട്ടെപ്പ (Imhotep) ആരാധനാ മൂര്‍ത്തിയായ ഉള്ള ക്ഷേത്രങ്ങളില്‍ പോകുമായിരുന്നുവെത്രെ!

ട്രെഫിനിങ് (Trephining)

ട്രെഫിന്‍ എന്ന കത്തി ഉപയോഗിച്ചു തലയോട്ടിയില്‍ ചെറിയ ദ്വാരങ്ങളുണ്ടാക്കുന്ന ചികിത്സയാണിത്. വേദന കുറക്കാനും, അസാധാരണമായ പെരുമാറ്റങ്ങള്‍ക്ക് ചികിത്സയായും, ഭൂതപ്രേതബാധയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയുമാണ് ഇത് സാധാരണ ചെയ്തു വന്നത്. ഇത്തരം തുളകളുള്ള ധാരാളം തലയോട്ടികള്‍ തെക്കന്‍ അമേരിക്ക , വടക്കന്‍ ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, ന്യൂസിലാന്‍ഡ് തുടങ്ങിയ പലനാടുകളില്‍ നിന്നും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. തലയോട്ടിയില്‍ ഉണ്ടാക്കുന്ന ഈ ദ്വാരം വൃത്തത്തിലോ ചതുരത്തിലോ ആകാം. ഇത് മാനസിക രോഗം, തലവേദന, ചുഴലി തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സയായി ചെയ്തു പോന്നു. ഈ രോഗങ്ങള്‍ക്ക് കാരണമായ ദുഷ്ടാത്മാക്കളെ പുറത്തേക്ക് വിടുവാനോ അതല്ലെങ്കില്‍ പ്രയോജനപ്രദമായ ഏതെങ്കിലും മാലാഖയെ അകത്തേക്ക് കടത്താനോ വേണ്ടിയും ഇത്തരം തുളകള്‍ നിര്‍മ്മിക്കപ്പെട്ടിരുന്നു. പെറു തുടങ്ങിയ രാജ്യങ്ങളില്‍ പില്‍ക്കാലത്ത് കണ്ടെത്തിയ തലയോട്ടികളില്‍ ഒന്നില്‍ കൂടുതല്‍ തുളകള്‍ കണ്ടെത്തിയിട്ടുണ്ട്. തലയോട്ടിയില്‍ ഉള്ള ഈ തുളകളുമായി ആ മനുഷ്യര്‍ കുറേക്കാലം ജീവിച്ചു എന്ന് ഇതില്‍ നിന്നും അനുമാനിക്കാം.

ഇത്തരത്തില്‍ ദ്വാരങ്ങള്‍ ഉണ്ടാക്കുവാനായി ഫ്‌ലിന്റ്(കാഠിന്യമുള്ള കല്ലുകള്‍) ഉപയോഗിച്ചുള്ള കത്തിയാണ് വളരെ പുരാതന കാലത്തു ഉപയോഗിച്ചത്. പിന്നീട് ലോഹങ്ങള്‍ കണ്ടുപിടിക്കപ്പെട്ടപ്പോള്‍ അതുകൊണ്ടുള്ള ആയുധങ്ങള്‍ ഇതിനായി ഉപയോഗിച്ച് തുടങ്ങി. പെറുവില്‍ ഒബ്‌സിഡിയന്‍ എന്ന ലാവയില്‍ നിന്നുണ്ടാക്കിയ ആയുധം ഉപയോഗിച്ചതായി കാണാം. പലപ്പോഴും തലയോട്ടിയിലെ ഈ ദ്വാരങ്ങള്‍ തുറന്നു തന്നെ വച്ചു. എന്നാല്‍ ചില തലയോട്ടികളില്‍ ഇത് രാകിയ കക്ക, സ്വര്‍ണം, വെള്ളി തുടങ്ങിയവയുടെ തകിടുകള്‍ തുടങ്ങിയവ ഉപയോഗിച്ച് അടച്ചിരുന്നതായി കാണുന്നുണ്ട്. അതിപുരാതനകാലത്തു ഈ ചികിത്സാരീതി വളരെ പ്രചാരത്തിലിരുന്നതായി രേഖകള്‍ തെളിയിക്കുന്നു.

രോഗം, ദൈവകോപം ആണെന്നാണ് അക്കാലങ്ങളില്‍ കരുത്തപ്പെട്ടത്. ഇതുമൂലം മന്ത്രവാദം, പൂജ എന്നിവയിലൂടെയും രോഗശാന്തി നല്‍കുന്ന ആളുകള്‍ക്ക് സമൂഹത്തില്‍ വലിയ പ്രാധാന്യമുണ്ടായിരുന്നു. ഇവരില്‍ ചിലര്‍ പ്രത്യേകതരം രോഗശാന്തി സ്‌പെഷ്യലിസ്റ്റുകള്‍ ആയിരുന്നു.

ഇത് കൂടാതെ അവര്‍ ഈ മനുഷ്യരുടെ രോഗം ഉള്ള ഭാഗത്ത് ഗിനിപ്പന്നിയെ കുറച്ചുനേരം പിടിച്ചു വെക്കുകയും പിന്നീട് അതിനെ കൊന്നശേഷം അതിന്റെ ഉള്ളിലുള്ള അവയവങ്ങള്‍ പരിശോധിച്ച് ആ മനുഷ്യന്റെ രോഗം എന്താണെന്ന് കണ്ടു പിടിക്കുകയും ചെയ്തിരുന്നു. വടക്കന്‍ അമേരിക്കയിലും മറ്റും സ്‌പെയിന്‍കാര്‍ അവിടെ എത്തിയ കാലത്തുപോലും ഇത്തരം ചികിത്സാരീതി നിലവിലിരുന്നുവത്രേ. രോഗം, ദൈവകോപം ആണെന്നാണ് അക്കാലങ്ങളില്‍ കരുത്തപ്പെട്ടത്. ഇതുമൂലം മന്ത്രവാദം, പൂജ എന്നിവയിലൂടെയും രോഗശാന്തി നല്‍കുന്ന ആളുകള്‍ക്ക് സമൂഹത്തില്‍ വലിയ പ്രാധാന്യമുണ്ടായിരുന്നു. ഇവരില്‍ ചിലര്‍ പ്രത്യേകതരം രോഗശാന്തി സ്‌പെഷ്യലിസ്റ്റുകള്‍ ആയിരുന്നു. പൊട്ടിയ എല്ലുകള്‍, കാളയുടെ എല്ലിന്‍ കഷണങ്ങള്‍ ഉപയോഗിച്ച കൂട്ടി യോജിപ്പിക്കുന്നത് അക്കാലങ്ങളില്‍ പതിവായിരുന്നു.

അസീറിയന്‍ കാലത്തെ വിശ്വാസം അനുസരിച്ച് രോഗങ്ങള്‍ അമാനുഷിക ശക്തികളുടെ പ്രവര്‍ത്തനം മൂലം ഉണ്ടാകുന്നതാണ്. രോഗശാന്തിക്ക് വേണ്ടി ബലി കഴിച്ച മൃഗങ്ങളുടെ അവയവങ്ങള്‍ പരിശോധിച്ചാല്‍ രോഗിയുടെ അസുഖം എന്താണെന്ന് മനസ്സിലാകും എന്നായിരുന്നു വിശ്വാസം. അക്കാലത്ത് ഇത്തരം ചികിത്സകള്‍ നടത്തിയിരുന്നവരില്‍ അധികവും പുരോഹിതന്മാരായിരുന്നു. പുരാതന ഈജിപ്ഷ്യന്‍ ചികിത്സാരീതി അനുസരിച്ച് എല്ലാ രോഗങ്ങളുടെയും കാരണം കേടായ ഭക്ഷണം ആണ്. ഇത്തരം ഭക്ഷണം കഴിക്കുന്നത് മൂലം ആമാശയം രോഗാതുരമാകുന്നു എന്നും, അതാണ് ഒരാളെ രോഗി ആക്കുന്നത് എന്നുമായിരുന്നു ഇവരുടെ ചികിത്സയുടെ അടിസ്ഥാനതത്വം. പനി, വയറിളക്കം, മുഴകള്‍ മുതലായവ ഇതു മൂലം ഉണ്ടാകുന്നതായി ഇവര്‍ കരുതിയിരുന്നു. ഇങ്ങനെ ശരീരത്തില്‍ അടിഞ്ഞു കൂടുന്ന അനാവശ്യ വസ്തുക്കളെ മാറ്റാനായി വയറിളക്കല്‍, ഇനിമ, മസാജ്, രക്തക്കുഴലുകള്‍ മുറിച്ച് രക്തം ഒഴുക്കിക്കളയുക, വിയര്‍പ്പിക്കുക എന്നിവ ചെയ്തു വന്നു. ചെടികളില്‍ നിന്ന് നിര്‍മ്മിച്ച മരുന്നുകളും (herbal) വേറെ ചിലതരം ഔഷധങ്ങളും ഇക്കാലത്ത് ഉപയോഗിച്ചിരുന്നതായി കാണാം. ആദ്ധ്യാത്മികമായ ചില ചികിത്സാരീതികളും അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നു.

വേട്ടയാടി ജീവസന്ധാരണം ചെയ്തു വന്ന നാടോടികളായ മനുഷ്യര്‍ പിന്നീട് അവരുടെ വളര്‍ത്തുമൃഗങ്ങളോടൊപ്പം അനുയോജ്യമായ സ്ഥലങ്ങളില്‍ താമസം ആരംഭിച്ചു. ഇതോടെ ഈ മൃഗങ്ങളില്‍ നിന്നാണ് ആണ് മനുഷ്യര്‍ ആദ്യം രോഗികളായത്. 

മൃതദേഹം പരലോകയാത്രക്ക് തയാറാക്കല്‍ (Egyptian Embalming)

ഇഹലോക ജീവിതം പോലെ തന്നെ മരണാനന്തര ജീവിതവും പുരാതന ഈജിപറ്റുകാര്‍ക്ക് പ്രധാനമായിരുന്നു. ഇത് നിമിത്തം മരണാനന്തരം മൃതദേഹം പരലോകയാത്രക്ക് വേണ്ടി ഏറ്റവും നന്നായി തയാറാക്കി എടുക്കുന്നത് അവരുടെ വൈദ്യന്മാരുടെ ചുമതലയായിരുന്നു. ഇതിനായി മൃതദേഹത്തിന്റെ മൂക്കിലൂടെ ഒരു മെറ്റല്‍ വയര്‍ കടത്തി അത് തിരിച്ചു കൊണ്ട് തലച്ചോറിനെ ചെറിയ കഷണങ്ങളായി മുറിച്ച് മൂക്കിലൂടെ തന്നെ മുഴുവനായി പുറത്തേക്ക് എടുക്കും. അതിനുശേഷം തലയോട്ടിയുടെ അകം വൈനും റെസിനും ഉപയോഗിച്ച് കഴുകി വൃത്തിയാക്കും. അവയവങ്ങളെല്ലാം ഉണക്കിയ ശേഷം കനോപ്പിക് ഭരണികള്‍ (canopic Jars) എന്ന ഒരു പ്രത്യേക തരം കുപ്പികളില്‍ നിറച്ച് ശരീരത്തിന് അടുത്ത് തന്നെ സൂക്ഷിച്ചിരുന്നു. ഇവയില്‍ ഹൃദയം മാത്രം അതിന്റെ സ്ഥാനത്ത് തിരിയെ സ്ഥാപിച്ചിരുന്നു. അതിന് ശേഷം ശരീരം തുന്നിക്കെട്ടിയ ശേഷം കുറേ സമയം ഒരു പ്രത്യേക ലായനിയില്‍ ഇറക്കിവെക്കും. പിന്നീട് മൃതദേഹം കഴുകി വൃത്തിയാക്കി മരുന്ന് പുരട്ടി തുണിയില്‍ പൊതിയും. രാജകുടുംബത്തിലുള്ളവര്‍ക്കും ഉന്നതകുല ജാതര്‍ക്കും മാത്രമേ മരണശേഷം ഇത്തരത്തില്‍ മമ്മിയായി മാറ്റപ്പെടുനുള്ള അവകാശം ഉണ്ടായിരുന്നുള്ളൂ. സമൂഹത്തിലെ ഏറ്റവും ഉന്നത സ്ഥാനീയരായ പുരോഹിതരാണ് ഈ കര്‍മ്മങ്ങള്‍ ചെയ്തിരുന്നത്. ഇവര്‍ക്ക് മനുഷ്യരുടെ ശരീരശാസ്ത്രത്തെ പറ്റി വളരെ നന്നായി ആയി അറിവു ഉണ്ടാകാനുള്ള എല്ലാ സാദ്ധ്യതകളും ഉണ്ടായിരുന്നെങ്കിലും അത്തരം അറിവുകള്‍ ഒരിക്കലും ചികിത്സാരംഗത്ത് പ്രവര്‍ത്തിക്കുന്നവരുമായി പങ്കുവയ്ക്കപെട്ടില്ല.റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, കിഡ്‌നിയിലെ കല്ലുകള്‍, ഗൗട്ട്, പിത്തസഞ്ചിയിലെ കല്ലുകള്‍ എന്നിവ മമ്മികളില്‍ സാധാരാണമായിരുന്നു. ഇന്ന് വരെ ഒരു മമ്മിയിലും സിഫിലിസ് കണ്ടെത്തിയിട്ടില്ല.


കനോപ്പിക് ഭരണികള്‍

 രോഗങ്ങള്‍ തങ്ങളുടെ പാപങ്ങള്‍ക്ക് ലഭിക്കുന്ന ദൈവശിക്ഷ ആയിട്ടോ വിശ്വാസികള്‍ക്ക് പരീക്ഷണമായിട്ടോ സംഭവിക്കുന്നത് ആണെന്ന് ആയിരുന്നു പൊതുവായുള്ള വിശ്വാസം എന്ന് പറഞ്ഞല്ലോ, ഇത് ദൈവത്തില്‍ നിന്നും വരുന്നത് ആയതുകൊണ്ട് നിശബ്ദമായ സഹനം ആയിരുന്നു പരിഹാരമായി കണക്കാക്കപ്പെട്ടത്. ദൈവികമായ ഇടപെടല്‍ മൂലം മാത്രമേ രോഗം ഭേദമാകുകയുള്ളൂ എന്ന് വിശ്വസിച്ചു വന്നു. ദൈവവിശ്വാസികളായ ആയ മനുഷ്യര്‍ രോഗചികിത്സ സംബന്ധിയായ വിജ്ഞാനം ദൈവത്തിന്റെ സമ്മാനമായും ഭിഷഗ്വരന്മാരെ അത് മനുഷ്യരിലേക്ക് എത്തിക്കുന്നതിനുള്ള ദൈവത്തിന്റെ ഭൃത്യന്മാരായും കണക്കാക്കി വന്നു.

ഗോളങ്ങളുടെ പ്രത്യേകപഥങ്ങള്‍ രോഗത്തിന് കാരണമാകുമെന്ന വിശ്വാസമുണ്ടായിരുന്നതു നിമിത്തം അക്കാലത്ത് വൈദ്യന്മാര്‍ എല്ലാം തന്നെ ജ്യോതിഷത്തിലും ജ്യോതിശാസ്ത്രത്തിലും പണ്ഡിതനായിരുന്നു. പൗരാണികകാലത്ത് വിശ്വാസങ്ങളില്‍ ഊന്നിയുള്ള പൂജാവിധികള്‍ ആയിരുന്നു ചികിത്സ. യാഗങ്ങളും പൂജകളും ചിലപ്പോള്‍ രോഗപ്രതിരോധം ആയി രോഗിക്കും കുടുംബത്തിനും അനുഭവപ്പെടുകയും, അത് പിന്നീട് ചികിത്സാരീതിയായി മാറുകയും ചെയ്തു. വേട്ടയാടി ജീവസന്ധാരണം ചെയ്തു വന്ന നാടോടികളായ മനുഷ്യര്‍ പിന്നീട് അവരുടെ വളര്‍ത്തുമൃഗങ്ങളോടൊപ്പം അനുയോജ്യമായ സ്ഥലങ്ങളില്‍ താമസം ആരംഭിച്ചു. ഇതോടെ ഈ മൃഗങ്ങളില്‍ നിന്നാണ് ആണ് മനുഷ്യര്‍ ആദ്യം രോഗികളായത്. പട്ടികളില്‍ നിന്നും മീസല്‍സും(മണ്ണന്‍ പനി) കോഴികളില്‍ നിന്ന് ഇന്ന് സാല്‍മൊണല്ല എന്ന രോഗാണു മൂലമുള്ള പനിയും, കന്നുകാലികളില്‍ നിന്നും പലതരം വിരകളും മനുഷ്യനിലേക്ക് പ്രവേശിച്ചു. ഗ്രാമങ്ങള്‍ ചെറു പട്ടണങ്ങള്‍ ആയും വലിയ നഗരങ്ങളായും പരിണമിച്ചപ്പോള്‍ പല രോഗങ്ങളും വളര്‍ന്ന് മഹാമാരികള്‍ ആയി മാറി.

സാധാരണ സമൂഹത്തിലെ ചികിത്സകര്‍ താഴെ പറയുന്നവരായിരുന്നു. ഇവയില്‍ ഏറ്റവും ഉന്നതരായ ഡോക്ടര്‍മാരുടെ ചികിത്സ അക്കാലത്തും വളരെ ചിലവ് കൂടിയതായിരുന്നു. ധനികര്‍ക്കും രാജകുടുംബത്തില്‍ ഉള്ളവര്‍ക്ക് മാത്രമേ ആ ചെലവ് താങ്ങാന്‍ സാധിച്ചിരുന്നുള്ളു. ഓരോ ഗ്രാമത്തിനും സ്വന്തമായുള്ള ഉള്ള സന്യാസി മഠങ്ങളില്‍ പുരോഹിതരായിരുന്നു രണ്ടാമത്തെ കൂട്ടര്‍. ഔഷധസസ്യങ്ങളും മറ്റു മരുന്നുകളും വില്‍ക്കുന്ന അപ്പോത്തിക്കരികളാണ് മൂന്നാമത്തേത്. ഓരോ ഗ്രാമത്തിലെയും നാട്ടറിവുകള്‍ കൈവശമുള്ള സ്ത്രീകളും പുരുഷന്മാരും ആയിരുന്നു മറ്റൊരു കൂട്ടം ചികിത്സകര്‍. പില്‍ക്കാലത്തു രോഗികളെയും പാവപ്പെട്ടവരെയും അഗതികളെയും ചികിത്സിക്കുന്ന അഭയകേന്ദ്രങ്ങള്‍ ക്രിസ്തുമതത്തിന്റേതായി പലയിടങ്ങളിലും പ്രവര്‍ത്തിച്ചിരുന്നു.

(തുടരും)

ഡോ. സലീമ ഹമീദ് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം കാനഡയില്‍ ഫാമിലി ഫിസിഷ്യനായി ജോലി ചെയ്യുന്നു. എന്റെ വഴിയമ്പലങ്ങള്‍, ആന്‍ഡലൂസിയന്‍ ഡയറി, പോര്‍ച്ചുഗല്‍-ഫെഡോ സംഗീതത്തിന്റെ നാട് എന്നീ യാത്രാവിവരണ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. പുസ്തകപ്പച്ച, അമേരിക്കന്‍ കഥക്കൂട്ടം, ലോക് ഡൗണ്‍ സ്‌കെച്ചുകള്‍, കഥ 2021, കഥാസ്‌കോപ്പ് എന്നീ ആന്തോളജികളില്‍ എഴുതിയിട്ടുണ്ട്. ആനുകാലികങ്ങളിലും ഓണ്‍ലെന്‍ മാധ്യമങ്ങളിലും ലേഖനങ്ങളും യാത്രാവിവരണങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.



 


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഡോ. സലീമ ഹമീദ്

Writer

Similar News