അറിവിന്റെ പോരാട്ടമായി നിയമസഭാ പുസ്തകോത്സവം ക്വിസ്സ് മത്സരം

വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ വിതരണം ചെയ്തു

Update: 2023-11-04 09:21 GMT
Advertising

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പിന്റെ ഭാഗമായി ഹൈസ്‌കൂള്‍-ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ തിരുവനന്തപുരം ഇളമ്പ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ നിള റിജു, സാധിക ഡി.എസ് എന്നിവര്‍ ഒന്നാം സ്ഥാനം നേടി. പാലക്കാട് ആലനല്ലൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അഭിനവ് എന്‍, കുമാരംപുത്തൂര്‍ കെ.എച്.എസിലെ അദ്വൈത് രമേഷ് എന്നിവര്‍ക്കാണ് രണ്ടാം സ്ഥാനം. തിരുവനന്തപുരം മടവൂര്‍ എന്‍.എസ്.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ നവനീത് കൃഷ്ണ യു.എസ്, നവനീത് കൃഷ്ണ ആര്‍. എന്നിവര്‍ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.


നിയമസഭയിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ നടന്ന മത്സരത്തില്‍ ആറു ടീമുകളാണ് അവസാന റൗണ്ടില്‍ പങ്കെടുത്തത്. ക്വിസ്സിന്റെ അവസാന റൗണ്ടില്‍ പങ്കെടുത്ത വെട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ആദിത്യന്‍ ടി ജി, ബന്യ ബിനു, കൊല്ലം ക്രൈസ്റ്റ് രാജ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ നന്ദ ആര്‍, ആത്മജ എം കൃഷ്ണ, ഏരൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വര്‍ഷ എം.എസ്, അഭിനവ് എ.എസ് എന്നിവര്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കി. 46 ടീമുകള്‍ പങ്കെടുത്ത പ്രിലിമിനറി മത്സരത്തില്‍ നിന്നുമാണ് അവസാന റൗണ്ടിലേക്കുള്ള മത്സരാര്‍ത്ഥികളെ തിരഞ്ഞെടുത്തത്. ക്വിസ്സ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ വിതരണം ചെയ്തു.



Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷെല്‍ഫ് ഡെസ്‌ക്

MeidaOne Shelf

Similar News