ഇന്ത്യയുടെ സാംസ്‌കാരിക മൂല്യങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ പങ്കുവച്ച് സുരേഷ് ഋതുപര്‍ണ

സ്വന്തം രാജ്യത്തിനുപുറത്ത് ജീവിക്കേണ്ടി വരുന്നത് ഏതൊരു വ്യക്തിയെയും സംബന്ധിച്ച് അത്ര എളുപ്പമല്ല.

Update: 2023-11-05 19:01 GMT
Advertising

ലോകത്തെല്ലായിടത്തും ഇന്ത്യന്‍ സംസ്‌കാരത്തിനും മൂല്യങ്ങള്‍ക്കും വലിയ പരിഗണനയാണ് ലഭിക്കുന്നതെന്ന് ഹിന്ദി കവി ഡോ.സുരേഷ് ഋതുപര്‍ണ. 'പ്രവാസി രാജ്യങ്ങളില്‍ ഇന്ത്യന്‍ സ്വത്വത്തിന്റെയും സംസ്‌കാരത്തിന്റെയും പരിപാലനം' എന്ന വിഷയത്തില്‍ നിയമസഭാ പുസ്തകോത്സവ വേദിയില്‍ ചിന്തകള്‍ പങ്കു വയ്ക്കുകയായിരുന്നു അദ്ദേഹം. ഔദ്യോഗിക കാര്യങ്ങള്‍ക്കായി ലോകമെമ്പാടും സഞ്ചരിച്ച വേളയില്‍ നമ്മുടെ ആചാരങ്ങളും ആഘോഷങ്ങളും മറ്റ് രാജ്യങ്ങളില്‍ എങ്ങനെ പരിപാലിക്കപ്പെടുന്നുവെന്നത് താന്‍ അത്ഭുതത്തോടെയാണ് മനസിലാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷാധിപത്യ കാലം മുതല്‍ നിലനിന്നിരുന്ന അടിമത്ത വ്യവസ്ഥയെക്കുറിച്ച് വിവരിച്ച സുരേഷ് ഋതുപര്‍ണ, ഇന്ത്യന്‍ പൗരനെന്ന സ്വത്വവും സാംസ്‌കാരിക മൂല്യങ്ങളുമാണ് അത്തരം അവസ്ഥകളെ മറികടക്കാന്‍ നമ്മുടെ പൂര്‍വികര്‍ക്ക് ഊര്‍ജ്ജമായതെന്ന് അഭിപ്രായപ്പെട്ടു. സ്വന്തം രാജ്യത്തിനുപുറത്ത് ജീവിക്കേണ്ടി വരുന്നത് ഏതൊരു വ്യക്തിയെയും സംബന്ധിച്ച് അത്ര എളുപ്പമല്ല. അതേസമയം സ്വന്തം നാടിന്റെ സാംസ്‌കാരിക മൂല്യങ്ങളും തനിമയും കാത്തു സൂക്ഷിക്കാന്‍ അവര്‍ തയ്യാറാകുന്നുണ്ടോയെന്നതാണ് വലിയ ചോദ്യമെന്ന് അദ്ദേഹം പറഞ്ഞു.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷെല്‍ഫ് ഡെസ്‌ക്

MeidaOne Shelf

Similar News