എഴുത്തിന്റെ വിമോചനം സാധ്യമാക്കാന്‍ സ്ത്രീകള്‍ക്ക് കഴിയണം - മന്ത്രി ആര്‍.ബിന്ദു
'പോത്താനിക്കടവിലെ പെണ്ണുങ്ങള്‍' പുസ്തകം മന്ത്രി പ്രകാശനം ചെയ്തു.
Update: 2023-11-05 07:31 GMT
എഴുത്തിന്റെ വിമോചനപരമായ സാധ്യകള്‍ വീണ്ടെടുക്കാന്‍ ഇന്നത്തെ സ്ത്രീകള്‍ക്ക് കഴിയണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. ഷിലു ജോസഫ് എഴുതിയ 'പോത്താനിക്കടവിലെ പെണ്ണുങ്ങള്‍' എന്ന പുസ്തകം സംവിധായകന്‍ സലാം ബാപ്പുവിന് നല്‍കി പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി. വിര്‍ജീനിയ വൂള്‍ഫിനെ പോലെ ലോകസാഹിത്യത്തില്‍ പലരും എഴുത്തുകളിലൂടെ സ്ത്രീകള്‍ നേരിടുന്ന പരിമിതികളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. തങ്ങളുടെ സര്‍ഗ്ഗാത്മകമായ കഴിവുകളെ ചുരുക്കാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരാകുന്നു. ഒരു ഗ്രാമീണ പരിസരത്തെ സ്ത്രീ ജീവിതങ്ങളുടെ പരിമിതികളും കരുത്തുമാണ് ഷിലു ജോസഫ് തന്റെ പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ജയ ജോസ് രാജ് എഴുതിയ മമ്മി@70 എന്ന പുസ്തകം നിയമസഭാ സെക്രട്ടറി എ.എം.ബഷീര്‍ വേദിയില്‍ പ്രകാശനം ചെയ്തു.