കശ്‍മീരില്‍ പെല്ലറ്റ് ഗണ്‍ നിരോധിക്കണമെന്ന് മോദിയോട് പ്രതിപക്ഷം

Update: 2017-06-11 19:18 GMT
Editor : Alwyn K Jose
കശ്‍മീരില്‍ പെല്ലറ്റ് ഗണ്‍ നിരോധിക്കണമെന്ന് മോദിയോട് പ്രതിപക്ഷം
Advertising

കശ്മീരിൽ പെല്ലറ്റ് ഗണ്‍ നിരോധിക്കണമെന്ന് ജമ്മു കശ്മീരിലെ പ്രതിപക്ഷ നേതാക്കള്‍ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു.

കശ്മീരിൽ പെല്ലറ്റ് ഗണ്‍ നിരോധിക്കണമെന്ന് ജമ്മു കശ്മീരിലെ പ്രതിപക്ഷ നേതാക്കള്‍ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. കശ്മീര്‍ പ്രശ്നത്തില്‍ രാഷ്ട്രീയ പരിഹാരം ഉണ്ടാകണമെന്ന് അവര്‍ ആവശ്യപ്പെട്ടു. താഴ്‌വരയില്‍‍ ഇന്നലെ നടന്ന പ്രകടനത്തിന് നേരേ സൈന്യം നടത്തിയ ആക്രമണത്തില്‍ 18കാരന്‍ കൊല്ലപ്പെട്ടു. ഇതോടെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 67 ആയി.

മുന്‍മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷനേതാക്കള്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പെല്ലറ്റ് ഗണ്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി. കശ്മീര്‍ പ്രശ്നവുമായി ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്തണം. സംഘര്‍ഷം നീണ്ട് പോകുന്നത് ജനങ്ങളും രാഷ്ട്രീയപാര്‍ട്ടികളുമായുള്ള അകലം വര്‍ധിപ്പിക്കും. ഇത് പ്രശ്നം കൂടുതല്‍ വഷളാക്കും. സിപിഎം എംഎല്‍എ മുഹമ്മദ് യൂസഫ് തരിഗാമി, കോണ്‍ഗ്രസ് പ്രസിഡന്റ് ജിഎ മിര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. ഇന്നലെ ശ്രീനഗറില്‍ നടന്ന പ്രകടനത്തിന് നേരേ സൈന്യം നടത്തിയ ആക്രമണത്തിലാണ് കണ്ണീര്‍ വാതകഷെല്ലുകള്‍ പതിച്ച് 18 കാരനായ ഇര്‍ഫാന്‍ ഫയാസ് വാനി കൊല്ലപ്പെട്ടത്. ബുര്‍ഹാന്‍വാനിയുടെ വധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ 67 പേര്‍ മരിക്കുകയും പതിനയ്യായിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News