നേതാക്കന്‍മാരെ ദൈവമാക്കരുതെന്ന് അണികള്‍ക്ക് ബിജെപിയുടെ താക്കീത്
ഉത്തര്‍പ്രദേശില്‍ അനാവശ്യ വിവാദങ്ങളില്‍ നിന്നു ഒഴിഞ്ഞുനില്‍ക്കാന്‍ ബിജെപി നേതൃത്വം മുന്‍കരുതല്‍ സ്വീകരിക്കുന്നു.
ഉത്തര്‍പ്രദേശില്‍ അനാവശ്യ വിവാദങ്ങളില്‍ നിന്നു ഒഴിഞ്ഞുനില്‍ക്കാന്‍ ബിജെപി നേതൃത്വം മുന്‍കരുതല്‍ സ്വീകരിക്കുന്നു. അണികള്‍ക്ക് ഇക്കാര്യത്തില്‍ കര്‍ശന താക്കീതാണ് നേതൃത്വം നല്‍കുന്നത്. നേതാക്കന്‍മാരെ ദൈവമായി ചിത്രീകരിക്കരുതെന്നാണ് പ്രധാന നിര്‍ദേശം. അടുത്തിടെ ബിജെപി സംസ്ഥാന അധ്യക്ഷനായി സ്ഥാനമേറ്റ കേശവ് പ്രസാദ് മൌര്യയെ കൃഷ്ണനായും സമാജ്‍വാദി പാര്‍ട്ടി നേതാക്കന്‍മാരെയും രാഹുല്‍ ഗാന്ധിയെയും കൌരവന്‍മാരുമായി ചിത്രീകരിച്ച് പുറത്തിറക്കിയ പോസ്റ്ററുകള്‍ വിവാദമായിരുന്നു. അടുത്ത വര്‍ഷം ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് വോട്ട് നഷ്ടപ്പെടുത്തരുതെന്നാണ് ബിജെപി നേതൃത്വം അണികള്‍ക്ക് നല്‍കിയിരിക്കുന്ന താക്കീത്. 'അണികള്‍ ആരും എന്നെയോ പാര്‍ട്ടി നേതാക്കന്‍മാരെയോ ദൈവമായി ചിത്രീകരിച്ച് പോസ്റ്റര്‍ ഇറക്കരുതെന്നും താന്‍ ദൈവമല്ലെന്നും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും മൌര്യ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാനുള്ള സഹായമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.