ഇറോം ശര്‍മിള നിരാഹാര സമരം അവസാനിപ്പിക്കുന്നു
ആഗസ്റ്റ് 9നാണ് നിരാഹാരം അവസാനിപ്പിക്കുക. മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ......
മണിപ്പൂരിലെ പ്രത്യേക സൈനിക നിയമമായ അഫ്സ്പ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 16 വര്‍ഷമായി തുടരുന്ന നിരാഹാര സമരം ഇറോം ശര്‍മിള അവസാനിപ്പിക്കുന്നു. ആഗസ്റ്റ് 9 ന് സമരം നിരാഹാരം അവസാനിപ്പിക്കും. അടുത്ത വര്‍ഷം നടക്കുന്നമണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇറോം ശര്‍മിള മത്സരിക്കും. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായി ശര്‍മിള കോടതിയെ അറിയിച്ചു
അഫ്സ്പ റദ്ദാക്കണമെന്നാവശ്യപ്പെട്ട് 2000 നവംബര്‍ രണ്ടിനാണ് ഇറോം ശര്‍മിള നിരാഹാര സമരം ആരംഭിച്ചത്. ഇംഫാലിലെ കോടതിക്ക് പുറത്ത് വെച്ചാണ് സമരം അവസാനിപ്പിക്കുന്നതായി ശര്‍മിള അറിയിച്ചത്. 16 വര്‍ഷത്തെ നിരാഹാര സമരത്തിന് ശേഷവും ഭരണകൂടത്തില്‍ നിന്ന്അനുകൂല പ്രതികരണങ്ങളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പുതിയ സമരമാര്‍ഗം തെരഞ്ഞെടുക്കാന്‍ ഇറോം തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെ അഫ്സ്പക്കെതിരായപോരാട്ടം തുടരാനാണ് തീരുമാനം.
2017 ല്‍ നടക്കുന്ന മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇറോം ശര്‍മിള മത്സരിക്കും. എന്നാല്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാകുമോ എന്ന കാര്യം വ്യക്തമല്ല. 2011 മുതല്‍ ഇറോം ശര്‍മിളയുടെ സമരത്തിന് തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണ നല്‍കുന്നുണ്ട്. ആം ആദ്മി പാര്‍ട്ടിയില്‍ ചേരും എന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. എന്നാല്‍ ഒറ്റക്ക് മത്സരിച്ചേക്കുമെന്ന സൂചനയാണ് ഇറോം ശര്‍മിളയുടെ അനുയായികള്‍ നല്‍കുന്നത്. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ശര്‍മിളയെ ചര്‍ച്ചക്ക് ക്ഷണിക്കുകയും നിയമത്തില്‍ ഇളവ് വരുത്താമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ നിയമം പൂര്‍ണമായും പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നായിരുന്നു ഇറോമിന്‍റെ നിലപാട്.