അധികാരത്തില്‍ വന്നിട്ട് 91 ദിവസം: എഎപി സര്‍ക്കാര്‍ പരസ്യത്തിന് ചെലവിട്ടത് 15 കോടി
പരസ്യത്തിനായി എഎപി സര്‍ക്കാര്‍ 15 കോടി ചെലവിട്ടതായി വിവരാവകാശ രേഖകള്‍
അധികാരത്തില്‍ വന്ന് 91 ദിവസങ്ങള്‍ക്കുള്ളില്‍ പരസ്യത്തിനായി എഎപി സര്‍ക്കാര്‍ 15 കോടി ചെലവിട്ടതായി വിവരാവകാശ രേഖകള്‍. കേരളം, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം പരസ്യത്തിനായി കോടികള്‍ മുടക്കിയെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. അഭിഭാഷകനായ അമന്‍ പന്‍വാറാണ് ഇക്കാര്യം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷനെ സമീപിച്ചത്.
അച്ചടിമാധ്യമങ്ങള്‍ക്ക് മാത്രമാണ് കേജ്രിവാള്‍ സര്‍ക്കാര്‍ 14.56 കോടി രൂപ ചെലവഴിച്ചിരിക്കുന്നത്. ഈ തുക ചെലവിട്ടിരിക്കുന്നത് ഫെബ്രുവരി 10 മുതല്‍ മെയ് 11 വരെയാണ്. കോണ്‍ഗ്രസ് ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ശമ്പളം കൊടുക്കാനും പെന്‍ഷന്‍ കൊടുക്കാനും പണം ഇല്ലെന്ന് പറഞ്ഞ് പരസ്യങ്ങള്‍ക്കായി എഎപി സര്‍ക്കാര്‍ വന്‍ തുക ചെലവാക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
മലിനീകരണ നിയന്ത്രണത്തിനായി എഎപി സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ഒറ്റ- ഇരട്ട വാഹന പദ്ധതിയുടെ പ്രചരണത്തിനായി അഞ്ച് കോടി രൂപ ചെലവാക്കിയെന്നാണ് വിവരാവകാശ വിവരങ്ങള്‍. ഈ പദ്ധതിയ്ക്കെതിരെയും പ്രതിപക്ഷത്തിന് കടുത്ത എതിര്‍പ്പുകളാണുള്ളത്. കേജ്രിവാളിന്റെ പബ്ളിസിറ്റി ഹണ്ട് തന്ത്രമാണ് പദ്ധതിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.