ആം ആദ്മി എംഎല്‍എയുടെ കണക്കില്‍പ്പെടാത്ത 130 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

Update: 2018-03-06 14:39 GMT
Editor : Ubaid
ആം ആദ്മി എംഎല്‍എയുടെ കണക്കില്‍പ്പെടാത്ത 130 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
Advertising

എന്നാല്‍ തനിക്കെതിരെയുള്ള പകപോക്കലിന്റെ ഭാഗമാണ് റെയ്ഡും സ്വത്തുക്കള്‍ കണ്ടുകെട്ടലുമെന്ന് തന്‍വാര്‍ ആരോപിച്ചു. നേരത്തെ ബിജെപിയിലുണ്ടായിരുന്ന തന്‍വാര്‍ 2014ലാണ് ആം ആദ്മിയില്‍ ചേര്‍ന്നത്.

ആം ആദ്മി എംഎല്‍എ കര്‍താര്‍ സിംഗ് തന്‍വാറിന്റെ കണക്കില്‍പ്പെടാത്ത 130 കോടിയുടെ സ്വത്ത് ആദായനികുതി വകുപ്പ് കണ്ടുകെട്ടി. കണ്ടുകെട്ടിയ സ്വത്തുക്കള്‍ കൂടാതെ ഒരു കോടിയിലേറെ മൂല്യം വരുന്ന പണവും സ്വര്‍ണവും തന്‍വാറില്‍ നിന്നും അദ്ദേഹത്തിന്റെ സഹോദരനില്‍ നിന്നുമായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയിട്ടുണ്ട്.

എന്നാല്‍ തനിക്കെതിരെയുള്ള പകപോക്കലിന്റെ ഭാഗമാണ് റെയ്ഡും സ്വത്തുക്കള്‍ കണ്ടുകെട്ടലുമെന്ന് തന്‍വാര്‍ ആരോപിച്ചു. നേരത്തെ ബിജെപിയിലുണ്ടായിരുന്ന തന്‍വാര്‍ 2014ലാണ് ആം ആദ്മിയില്‍ ചേര്‍ന്നത്. ഛാട്ട്പുറിലും ഗിത്രോനിയിലും ഫാം ഹൗസുകള്‍ വാങ്ങിയ തന്‍വാര്‍ ഈ കച്ചവടങ്ങള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടിയോ രജിസ്‌ട്രേഷന്‍ ഡ്യൂട്ടിയോ അടച്ചിരുന്നില്ലെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

നിലവില്‍ ഒരു ഡസനിലേറെ ആംആദ്മി പാര്‍ട്ടി എംഎല്‍എമാര്‍. സ്ത്രീപീഡനം, സ്ത്രീകളോട് മോശമായി പെരുമാറല്‍, ഗാര്‍ഹികപീഡനം, വ്യാജവിദ്യാഭ്യാസരേഖകള്‍ ചമയ്ക്കല്‍, അക്രമപ്രവര്‍ത്തനങ്ങള്‍, ഭൂമിതട്ടിപ്പ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അക്രമത്തിന് നേതൃത്വം കൊടുക്കല്‍ തുടങ്ങി പലതരം കേസുകളില്‍ പ്രതിയാണ്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News