യമുനാ തീരത്ത് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയ കേസില്‍ ആര്‍ട്ട് ഓഫ് ലിവിങിന് തിരിച്ചടി

Update: 2018-04-02 06:01 GMT
Editor : admin
യമുനാ തീരത്ത് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയ കേസില്‍ ആര്‍ട്ട് ഓഫ് ലിവിങിന് തിരിച്ചടി
Advertising

 നഷ്ട പരിഹാരത്തുകയില്‍ 25 ലക്ഷം കെട്ടിവെച്ചായിരുന്നു ആര്‍ട്ട് ഓഫ് ലിവിങ് പരിപാടി സംഘടിപ്പിച്ചത്

ലോക സാംസ്കാരികോത്സവത്തിന്‍റെ പേരില്‍ യമുനാ തീരത്ത് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയ കേസില്‍ ശ്രീ ശ്രീ രവി ശങ്കറിന്‍റെ ആര്‍ട്ട് ഓഫ് ലിവിങിന് തിരിച്ചടി. പരിസ്ഥിതി നാശത്തിനുള്ള നഷ്ടപരിഹാരത്തുകയായ അഞ്ച് കോടിയില്‍ 25 ലക്ഷം ഒഴിച്ചുള്ള തുകക്ക് ബാങ്ക് ഗാരണ്ടി അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഗ്രീന്‍ ട്രൈബ്യൂണല്‍ തള്ളി. നഷ്ട പരിഹാരത്തുകയില്‍ 25 ലക്ഷം കെട്ടിവെച്ചായിരുന്നു ആര്‍ട്ട് ഓഫ് ലിവിങ് പരിപാടി സംഘടിപ്പിച്ചത്.

ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തില്‍ യമുനാതീരത്ത് ലോകസാംസ്കാരികോത്സവം സംഘടിച്ചതില്‍ അഞ്ചുകോടി രൂപയായിരുന്നു ഗ്രീന്‍ ട്രൈബ്യൂണല്‍ നഷ്ട പരിഹാരത്തുകയായി ആവശ്യപ്പെട്ടിരുന്നു. പാരിസ്ഥിതിക ലോലപ്രദേശമായ യമുന നദിയുടെ തീരത്ത് സമ്മേളനത്തിനായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനായിരുന്നു ഹരിത ട്രൈബ്യൂണല്‍ അഞ്ചുകോടി രൂപ പിഴ ചുമത്തിയത്. ഇതില്‍ 25 ലക്ഷം കെട്ടിവച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ബാക്കി തുകക്ക് ബാങ്ക് ഗാരണ്ടി അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ആര്‍ട്ട് ഓഫ് ലിവിങ് കോടതിയെ സമീപിച്ചത്. യമുനാ തീരം പരിപാടിക്ക് ശേഷം കൂടുതല്‍ മെച്ചെപ്പെട്ടെന്നും ആര്‍ട്ട് ഓഫ് ലിവിങ് കോടതിയെ അറിയിച്ചു. അതേ സമയം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ച സംഘടന പിന്നീട് നിയമത്തില്‍ നിന്നും പിന്നോട്ട് പോയതും കേസില്‍നിന്നും ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചതും കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നുവരാന്‍ കാരണമായതായി കോടതി പറഞ്ഞു. കേസില്‍ ഒരിളവിനും ആര്‍ട്ട് ഓഫ് ലിവിങ് അര്‍ഹരല്ലെന്നും കോടി വ്യക്തമാക്കി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News