എന്‍റെ സഹോദരന്‍ എവിടെ? അവനെ തിരികെ തരൂ - നജീബിന്‍റെ സഹോദരി
എബിവിപി വേട്ടയാടലിനെ തുടര്‍ന്ന് കാണാതായ ജെഎന്‍യു വിദ്യാര്‍ഥിയുടെ സഹോദരിയുടെ പ്രസംഗത്തിന്‍റെ വീഡിയോ
ഒരു മൃതദേഹം തിരിച്ചറിയാനായി പൊലീസാണ് തന്നെ ജോലി സ്ഥലത്തു നിന്നും വിളിച്ചു വരുത്തിയതെന്ന് ജെഎന്‍യുവില്‍ കാണാതായ വിദ്യാര്‍ഥിയായ നജീബ് അഹമ്മദിന്‍റെ സഹോദരി സദാഫ് മുഷാറഫ്. ജെഎന്‍യു വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് നടത്തിയ വികാരനിര്‍ഭരമായ പ്രസംഗത്തിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. പുഴുക്കള്‍ അരിക്കുന്ന ആ മൃതദേഹം കാണാനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് അവര്‍ ഓടിയെത്തുകയായിരുന്നു. ഭാഗ്യത്തിന് ആ മൃതദേഹം നജീബിന്‍റേതായിരുന്നില്ല. ഇതൊരു മുസ്‍ലിം വിദ്യാര്‍ഥിയുടെ പ്രശ്നമായി കണ്ട് വര്‍ദഗീയ നിറം കാണരുതെന്ന് നജീബിന്‍റെ സഹോദരി അഭ്യര്‍ഥിച്ചു. ഇവിടെ കാര്യങ്ങള്‍ ഈ രീതിയിലാണെന്നാണ് കുട്ടികള്‍ പലരും പറഞ്ഞത്. എനിക്ക് എന്‍റെ സഹോദരനെ വേണം. എന്തെങ്കിലും നിയമവിരുദ്ധമായി ചെയ്ത് നിങ്ങളുടെ ഭാവി നശിപ്പിക്കരുത്.നിയമം അനുശാസിക്കുന്ന തരത്തില്‍ പോരാടുക.അവരൊരിക്കലും നമ്മളെക്കാള്‍ ശക്തരല്ല - കേള്‍വിക്കാരെ കണ്ണീരിലാഴ്ത്തി അവര്‍ പറഞ്ഞു.
എബിവിപി പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനത്തെ തുടര്‍ന്ന് കാണാതായ നജീബിനെ കുറിച്ച് വ്യക്തമായ ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല.
നജീബിന്‍റെ സഹോദരിയുടെ പ്രസംഗം കേള്‍ക്കാം;