സത്യാര്‍ഥിയുടെ വീട്ടിലെ മോഷണം; മൂന്ന് പേര്‍ അറസ്റ്റിലായി

Update: 2018-04-26 11:18 GMT
Editor : admin
സത്യാര്‍ഥിയുടെ വീട്ടിലെ മോഷണം; മൂന്ന് പേര്‍ അറസ്റ്റിലായി

കഴിഞ്ഞാഴ്ചയാണ് സത്യാര്‍ഥിയുടെ വീട്ടില്‍ മോഷണം നടന്നത്

നോബല്‍ സമ്മാന ജേതാവ് കൈലാശ് സത്യാര്‍ഥിയുടെ വീട്ടില്‍ മോഷണം നടത്തിയ മൂന്നു പേരെ പൊലീസ് പിടികൂടി. നോബല്‍ സമ്മാന സര്‍ട്ടിഫിക്കറ്റ് ഉള്‍‌പ്പെടെ മോഷ്ടിക്കപ്പെട്ട വസ്തുക്കളെല്ലാം തന്നെ തിരിച്ചെടുത്തിട്ടുണ്ട്. നോബല്‍ സമ്മാനത്തിന്‍റെ പകര്‍പ്പാണ് മോഷ്ടാക്കള്‍ സ്വന്തമാക്കിയിരുന്നു. ഇതിന്‍റെ ഒറിജിനല്‍ ചട്ടപ്രകാരം രാഷ്ട്രപതി ഭവനിലാണ് സൂക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞാഴ്ചയാണ് സത്യാര്‍ഥിയുടെ വീട്ടില്‍ മോഷണം നടന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News