മാനമില്ലാത്ത ജാദവ്‍പൂര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികളെ മാനഭാംഗപ്പെടുത്താനാവില്ലെന്ന് എ.ബി.വി.പി നേതാവ്
ദേശവിരുദ്ധ ഇടത്‌പക്ഷ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എ.ബി.വി.പി നടത്തിയ മാര്‍ച്ചിലാണ് സുമന്‍ ദത്തയുടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍
ജാദവ്‌പുര്‍ യൂനിവേഴ്സിറ്റിയിലെ സ്‌ത്രീകള്‍ക്ക് മാനമില്ലാത്തതിനാല്‍ അവരെ മാനഭംഗപ്പെടുത്താനാവില്ലെന്ന് എ.ബി.വി.പി നേതാവ് സുമന്‍ ദത്ത. തങ്ങളെ പീഡിപ്പിച്ചു എന്ന് വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടിരുന്നു, എന്നാല്‍ മാനമുള്ള പെണ്‍കുട്ടികളെ മാത്രമേ മാനഭംഗപ്പെടുത്താനാവൂ എന്ന് ആരെങ്കില്ലും അവരെ പറഞ്ഞ് മനസ്സിലാക്കണം. പുരുഷന്‍മാരെ പരസ്യമായി ചുബിക്കുകയാണ് അവരുടെ ദിനചര്യയെന്നും ദത്ത ആരോപിക്കുന്നു. 'ദേശവിരുദ്ധ ഇടത്‌പക്ഷ' വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എ.ബി.വി.പി നടത്തിയ മാര്‍ച്ചിലാണ് സുമന്‍ ദത്ത സ്‌ത്രീകളെ അപമാനിച്ച് പ്രസംഗിച്ചത്.
ചുബന വിപ്ലവത്തിലൂടെ സ്‌ത്രീകളെ അടിവസ്‌ത്രം മാത്രം ധരിക്കാന്‍ പഠിപ്പിക്കുകയാണ്. അടിവസ്‌ത്രം മാത്രം ധരിക്കുന്ന സഖാക്കളും ചുബിക്കുന്ന സഖാക്കളും ഭാവിയില്‍ അവരുടെ പെണ്‍മക്കളെ പരപുരുഷന്‍മാരെ ചുബിക്കാന്‍ അനുവദിക്കുമോ എന്നും ദത്ത ചോദിക്കുന്നു.
വിനോദ് അഗ്നിഹോത്രി സംവിധാനം ചെയ്ത രാഷ്ട്രീയ സിനിമയായ ബുദ്ധാ ഇന്‍ എ ട്രാഫിക് ജാം എന്ന ചിത്രത്തിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടാണ് കാമ്പസില്‍ സംഘര്‍ഷം ഉണ്ടായത്. എബിവിപി പ്രവര്‍ത്തകരാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. സംഘര്‍ഷത്തിനിടെ പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയ നാലുപേരെ വിദ്യാര്‍ഥികള്‍ പിടികൂടി വൈസ് ചാന്‍സലര്‍ക്ക് കൈമാറിയിരുന്നു.