വാഹന പ്രേമികള്‍ക്ക് പ്രതീക്ഷയേകി ജിഎസ്ടി
പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഒട്ടു മിക്ക മോഡലുകള്‍ക്കും 3 ശതമാനം വരെ വില കുറച്ചു
വാഹന പ്രേമികള്‍ക്ക് പ്രതീക്ഷയേകുന്ന വില വിവരങ്ങളാണ് ജിഎസ്ടി നടപ്പിലാക്കിയതോടെ പുറത്ത് വരുന്നത്. പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഒട്ടു മിക്ക മോഡലുകള്‍ക്കും 3 ശതമാനം വരെ വില കുറച്ചു. മറ്റു കമ്പനികളും പുതിയ റേറ്റുകള്‍ ഇന്നോ നാളെയോ ആയി പ്രഖ്യാപിച്ചേക്കും.
ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന മോഡലുകളായ ബ്രെസ്സ, ബലിനോ എന്നിവക്കാണ് മാരുതി മൂന്ന് ശതമാന വരെ വില കുറച്ചിരിക്കുന്നത്. ആള്‍ട്ടൊ ഉള്‍പ്പെടെയുള്ള മറ്റു മോഡലുകള്‍ക്കും നേരിയ വിലക്കുറവുണ്ടാകും. ഓരോ സംസ്ഥാനങ്ങളും ഇതുവരെ ഈടാക്കിയരുന്ന വാറ്റ് നികുതിക്കനുസരിച്ചായിരിക്കും ഉപഭോയഗ്താക്കള്‍ക്ക് വിലക്കുറവ് നല്‍കുക.
സ്മാര്‍ട്ട് ഹൈബ്രിഡ് വിഭാഗത്തില്‍ പെട്ട വാഹനങ്ങളായ എര്‍ട്ടിഗക്കും സിയാസിനും ഒരു ലക്ഷം വരെ വില കൂടും മെന്നും മാരുതി വ്യക്തമാക്കി. മറ്റു കമ്പനികളുടെ വാഹനങ്ങള്‍ക്ക് പ്രതീഷിക്കുന്ന വിലക്കുറവ് ഇങ്ങനെയാണ് മെഴ്‌സിഡസ് ജിഎല്‍എസ്350 എസ്#യുവിയ്ക്ക് മൂന്നുലക്ഷം രൂപ വരെ. ഹ്യുണ്ടായി ക്രീറ്റയുടെ വില 40,000 മുതല്‍ 60,000 വരെ. ഗ്രാന്‍ഡ് ഐ10 ന് 3000 മുതല്‍ 14,000 രൂപ വരെ. ഇന്നോവ മള്‍ട്ടിപര്‍പസിന് 90000 രൂപ വരെയും ടയോട്ട ഫോര്‍ച്ച്യൂണറില്‍ 1,20,000 വരെയും വിലക്കുറവ് പ്രതീക്ഷിക്കുന്നു.
ഒട്ടുമിക്ക ബൈക്കുകള്‍ക്കും വിലകുറയും. എന്‍ഫീല്‍ഡ് പോലെ സി.സി കൂടിയവക്ക് 5000 രൂപ വരെ വര്‍ധിക്കും. 2 ദിവസത്തിനുള്ളില്‍ പുതിയ വിലവിവരം പ്രസിദ്ധീകരിക്കുമെന്നാണ് കമ്പനികള്‍ വ്യക്തമാക്കി.