സമാജ് വാദി പാര്‍ട്ടി പിളര്‍പ്പിലേക്ക്

Update: 2018-04-30 16:00 GMT
Editor : Subin
സമാജ് വാദി പാര്‍ട്ടി പിളര്‍പ്പിലേക്ക്
Advertising

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ആരംഭിച്ച തര്‍ക്കത്തിനാണ് ഇതോടെ വിരാമമായിരിക്കുന്നത്. 

മുലായം സിങ് യാദവിനെ അധ്യക്ഷനാക്കി പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ശിവപാല്‍ യാദവ്. സമാജ് വാദി സെക്യുലര്‍ മോര്‍ച്ച എന്ന പേരിലാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ആരംഭിച്ച തര്‍ക്കത്തിനാണ് ഇതോടെ വിരാമമായിരിക്കുന്നത്.

മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും പിതാവും സമാജ്വാദി പാര്‍ട്ടി ദേശീയ അദ്ധ്യക്ഷനുമായിരുന്ന മുലായം സിങുമായുള്ള തര്‍ക്കമാണ് പിളര്‍പ്പിലേക്ക് എത്തിച്ചത്. മുലായത്തിന്റെ സഹോദരനും വിശ്വസ്തനും പാര്ട്ടി സംസ്ഥാന അധ്യക്ഷനുമായിരുന്ന ശിവ്പാല്‍ സിഹ് യാദവടക്കം നാല് മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്ന് അഖിലേഷ് യാദവ് പുറത്താക്കിയതോടെയാണ് പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പുറത്ത് വന്നത്.

തുടര്‍ന്ന് ദേശീയ ജനറല്‍ സെക്രട്ടറിയും വക്താവുമായ രാംഗോപാല്‍ യാദവിനെ പുറത്താക്കി മുലായം മണിക്കൂറുകള്‍ക്കകം തന്നെ അഖിലേഷിന് മറുപടി നല്‍കിയതോടെ പ്രശ്‌നം രൂക്ഷമായി. തുടര്‍ന്ന് ദേശീയ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് കോണ്‍ഗ്രസുമമായി സഖ്യമുണ്ടാക്കി അഖിലേഷ് യാദവ് ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും വന്‍ പരാജയമാണ് ഏറ്റ് വാങ്ങേണ്ടിവന്നത്. ഇതിന് ശേഷമാണ് പുതിയ പാര്‍ട്ടി എന്ന തീരുമാനവുമായി ശിവ്പാല്‍ യാദവ് മുന്നോട്ട് പോയത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News