വരള്‍ച്ച പ്രദേശത്ത് സെല്‍ഫി: മഹാരാഷ്ട്ര മന്ത്രി വിവാദത്തില്‍

Update: 2018-04-30 11:20 GMT
Editor : admin
വരള്‍ച്ച പ്രദേശത്ത് സെല്‍ഫി: മഹാരാഷ്ട്ര മന്ത്രി വിവാദത്തില്‍
Advertising

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിലായിരുന്നില്ല മറിച്ച് സെല്‍ഫിയെടുക്കുന്നതിലായിരുന്നു മന്ത്രിയുടെ താല്‍പര്യമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

വരള്‍ച്ചബാധിത പ്രദേശങ്ങളിലെത്തി സെല്‍ഫിയെടുത്ത മഹാരാഷ്ട്ര മന്ത്രി മന്ത്രി പങ്കജ മുണ്ടെ വിവാദത്തില്‍. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിലായിരുന്നില്ല മറിച്ച് സെല്‍ഫിയെടുക്കുന്നതിലായിരുന്നു മന്ത്രിയുടെ താല്‍പര്യമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മഹാരാഷ്രയിലെ ബി.ജെ.പി.- ശിവസേന മന്ത്രിസഭയിലെ ജലവിഭവ സംരക്ഷണ വകുപ്പ്, ഗ്രാമവികസന വകുപ്പ് തുടങ്ങി പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് പങ്കജ മുണ്ടെ.

നേരത്തെ നടപടിക്രമങ്ങള്‍ പാലിക്കാതെ 206 കോടി രൂപയുടെ 24 കരാറുകള്‍ അനുവദിച്ചെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്‌ നേതാവ്‌ സച്ചിന്‍ സാവന്ത്‌ പങ്കജ മുണ്ടെക്കെതിരെ അഴിമതി വിരുദ്ധ ബ്യൂറോ(എ.സി.ബി)യില്‍ പരാതി നല്‍കിയിരുന്നു. ഗോത്രവര്‍ഗ കുട്ടികള്‍ക്കായുള്ള സ്‌കൂളുകളിലേക്ക്‌ സാധനങ്ങള്‍ വാങ്ങിയതിലാണു വ്യാപക ക്രമക്കേട്‌ നടന്നത്‌. ടെന്‍ഡര്‍ ക്ഷണിക്കാതെ നടപടിക്രമങ്ങള്‍ തെറ്റിച്ചാണു 24 കരാറുകള്‍ മന്ത്രി ഇടപെട്ടു നല്‍കിയതെന്നു പരാതിയില്‍ പറയുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News