ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ ഇനി എയര്‍ഇന്ത്യയില്‍ പറക്കാം

Update: 2018-05-06 23:08 GMT
ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ ഇനി എയര്‍ഇന്ത്യയില്‍ പറക്കാം
Advertising

ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയാണ് പുതിയ ആശയം നടപ്പാക്കുന്നത്.

രാജധാനി ട്രെയിനിന്റെ 2 ടയര്‍ എസി ടിക്കറ്റ് നിരക്കില്‍ ഇനി വിമാനത്തില്‍ പറക്കാം. ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയാണ് പുതിയ ആശയം നടപ്പാക്കുന്നത്. ഡല്‍ഹി - മുംബൈ, ഡല്‍ഹി - ചെന്നൈ, ഡല്‍ഹി - കൊല്‍ക്കത്ത, ഡല്‍ഹി - ബംഗലൂരു എന്നീ റൂട്ടുകളിലേക്കാണ് ആനുകൂല്യം. വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പുവരെ രാജധാനിയിലെ സെക്കന്‍ഡ് എസി നിരക്കില്‍ ടിക്കറ്റ് ലഭിക്കും.

ഒഴിഞ്ഞ സീറ്റുകള്‍ നിറക്കാനും അവസാന നിമിഷം വിമാന ടിക്കറ്റ് നിരക്ക് റോക്കറ്റ് വേഗത്തില്‍ ഉയരുന്നത് ഒഴിവാക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് എയര്‍ഇന്ത്യ ചെയര്‍മാന്‍ അശ്വനി ലൊഹാനി പറഞ്ഞു. രാജധാനിയില്‍ ഫസ്റ്റ് എസി ടിക്കറ്റ് ബുക്ക് ചെയ്തിട്ടും കണ്‍ഫേം ആകാതെ വരുന്നവര്‍ക്ക് എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യാനുള്ള സംവിധാനം കഴിഞ്ഞ മാസം തുടങ്ങിയിരുന്നു. ഡല്‍ഹി - മുംബൈ രാജധാനി 2 ടയര്‍ എസിക്ക് 2870 രൂപയാണ് നിരക്ക് ഡല്‍ഹി - ചെന്നൈ 3905, ഡല്‍ഹി - കൊല്‍ക്കത്ത 2890, ഡല്‍ഹി - ബംഗളൂരു റൂട്ടില്‍ 4095 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ എയര്‍ഇന്ത്യയില്‍ സീറ്റ് ലഭ്യമാകുന്നതോടെ മറ്റു സ്വകാര്യ വിമാനക്കമ്പനികളും ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ നിര്‍ബന്ധിതരാകുമെന്നാണ് വിലയിരുത്തുന്നത്. സാധാരണനിലയില്‍ അവസാന മണിക്കൂറുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ യാത്രക്കാരനില്‍ നിന്നു മൂന്നും നാലും ഇരട്ടി തുകയാണ് സ്വകാര്യ വിമാനക്കമ്പനികള്‍ ഈടാക്കാറുള്ളത്.

Tags:    

Similar News