കല്‍ക്കരി ഊര്‍ജ്ജ നിലയങ്ങള്‍ 25 കോടി ജനങ്ങള്‍ക്കാവശ്യമായതിലും അധികം കുടിവെള്ളം ഉപയോഗിക്കുന്നു

Update: 2018-05-07 05:48 GMT
Editor : admin
കല്‍ക്കരി ഊര്‍ജ്ജ നിലയങ്ങള്‍ 25 കോടി ജനങ്ങള്‍ക്കാവശ്യമായതിലും അധികം കുടിവെള്ളം ഉപയോഗിക്കുന്നു
Advertising

ജലവൈദ്യുതി പദ്ധതികള്‍ക്ക് ആവശ്യമായ വെള്ളം ലഭ്യമാകാതെ വന്നതോടെയാണ് കല്‍ക്കരി നിലയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് ആരംഭിച്ചത്. എന്നാല്‍ കല്‍ക്കരി നിലയങ്ങള്‍ രാജ്യത്തെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിലേക്ക് തള്ളിവിടുന്നതായാണ് പഠനറിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

രാജ്യത്ത് കല്‍ക്കരി ഊര്‍ജ്ജ നിലയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ 25 കോടി ജനങ്ങള്‍ക്കാവശ്യമായതിലും അധികം കുടിവെള്ളം ഉപയോഗിക്കുന്നതായി പഠന റിപ്പോര്‍ട്ട്. ‍ പ്രമുഖ പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസാണ് രാജ്യത്തെ കല്‍ക്കരി നിലയങ്ങളുടെ ജലചൂഷണത്തെക്കുറിച്ച് പഠനം നടത്തിയത്.

ഗ്രീന്‍ പീസ് ഇന്ത്യ പുറത്ത് വിട്ടകണക്ക് പ്രകാരം ഇന്ത്യയിലെ ഓരോ കല്‍ക്കരി നിലയങ്ങളും 460 കോടി ഘനമീറ്റര്‍ ശുദ്ധജലമാണ് ഓരോ വര്‍ഷവും ഉപയോഗിക്കുന്നത്. രാജ്യത്തെ 25 കോടി ജനങ്ങള്‍ക്ക് അവരുടെ ശുദ്ധജലാവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്നതിലും അധികമാണിത്. കുടിവെള്ള ക്ഷാമം രൂക്ഷമായ മഹാരാഷ്ട്രയും മധ്യപ്രദേശും ഉത്തര്‍പ്രദേശും അടക്കം 7 സംസ്ഥാനങ്ങളിലെ കല്‍ക്കരി നിലയങ്ങളെ കേന്ദ്രീകരിച്ചാണ് ഗ്രീന്‍ പീസ് പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ഈ ഏഴ് സംസ്ഥാനങ്ങളില്‍ ആരംഭിക്കാനിരിക്കുന്ന കല്‍ക്കരി നിലയങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ ജലചൂഷണത്തിന്റെ അളവ് മൂന്ന് ഇരട്ടിയോളം ആകുമെന്നും പഠനം ചൂണ്ടികാട്ടുന്നു. ജലസ്രോതസ്സുകള്‍ ഉപയോഗിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ദീര്‍ഘവീക്ഷണമില്ലാത്ത പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. വരള്‍ച്ച ബാധിതമായ പ്രദേശങ്ങളില്‍ പോലും കേന്ദ്രസര്‍ക്കാര്‍ പുതിയ കല്‍ക്കരി നിലയങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഈ കല്‍ക്കരി നിലയങ്ങള്‍ ചൂഷണം ചെയ്യുന്ന കുടിവെള്ളത്തെക്കുറിച്ചോ അത് ഉണ്ടാക്കുന്ന ദുരിതങ്ങളെക്കുറിച്ചോ സര്‍ക്കാര്‍ ശ്രദ്ധിക്കാറില്ല.

ജലവൈദ്യുതി പദ്ധതികള്‍ക്ക് ആവശ്യമായ വെള്ളം ലഭ്യമാകാതെ വന്നതോടെയാണ് കല്‍ക്കരി നിലയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് ആരംഭിച്ചത്. എന്നാല്‍ കല്‍ക്കരി നിലയങ്ങള്‍ രാജ്യത്തെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിലേക്ക് തള്ളിവിടുന്നതായാണ് പഠനറിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News