കാബൂളില്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യാക്കാരിയെ രക്ഷപെടുത്തിയതായി സുഷമാ സ്വരാജ്
വൈകിട്ടോടെ ജൂഡിത്ത് ഡിസൂസ ഡല്‍ഹിയിലെത്തുമെന്നും വിദേശകാര്യ മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു
കാബൂളില്‍ കഴിഞ്ഞ മാസം അക്രമികള്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരിയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇന്ന് വൈകിട്ടോടെ ജൂഡിത്ത് ഡിസൂസ ഡല്‍ഹിയിലെത്തുമെന്നും വിദേശകാര്യ മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ ജൂണ്‍ 9നാണ് ജൂഡിത്ത് ഡിസൂസയെ (40) കാബൂളില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്.
അഗാ ഖാന്‍ ഫൗണ്ടേഷനില്‍ സീനിയര്‍ ടെക്‌നിക്കല്‍ അഡ്വൈസറായി ജോലി ചെയ്യുകയായിരുന്നു ജൂഡിത്ത് ഡിസൂസ. കൊല്‍ക്കൊത്ത സ്വദേശിയാണ്. ഓഫീസിന് പുറത്തു നിന്നാണ് ജൂഡിത്തിനെ തട്ടിക്കൊണ്ടുപോയത്. അഫ്ഗാനിസ്ഥാനിലെ ഭീകരരാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സംശയിക്കുന്നത്.
I am happy to inform you that Judith D'souza has been rescued. @jeromedsouza
— Sushma Swaraj (@SushmaSwaraj) July 23, 2016