സൈനിക റിക്രൂട്ട്മെന്റ്: ഉദ്യോഗാര്‍ഥികളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് പരീക്ഷ എഴുതിപ്പിച്ചു

Update: 2018-05-08 00:37 GMT
Editor : admin
സൈനിക റിക്രൂട്ട്മെന്റ്: ഉദ്യോഗാര്‍ഥികളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് പരീക്ഷ എഴുതിപ്പിച്ചു
Advertising

ബിഹാറിലെ മുസഫര്‍പൂര്‍ ജില്ലയില്‍ സൈനിക റിക്രൂട്ട്‌മെന്റിന് എത്തിയ ഉദ്യോഗാര്‍ഥികളെ അടിവസ്ത്രം മാത്രം ധരിപ്പ് തുറസായ സ്ഥത്ത് പരീക്ഷ എഴുതിപ്പിച്ചതായി റിപ്പോര്‍ട്ട്. ഒരു ഗ്രൗണ്ടിലാണ് ഉദ്യോഗാര്‍ഥികളെ ഇത്തരത്തില്‍ ഇരുത്തി പരീക്ഷ എഴുതിപ്പിച്ചത്.

ബിഹാറിലെ മുസഫര്‍പൂര്‍ ജില്ലയില്‍ സൈനിക റിക്രൂട്ട്‌മെന്റിന് എത്തിയ ഉദ്യോഗാര്‍ഥികളെ അടിവസ്ത്രം മാത്രം ധരിപ്പ് തുറസായ സ്ഥത്ത് പരീക്ഷ എഴുതിപ്പിച്ചതായി റിപ്പോര്‍ട്ട്. ഒരു ഗ്രൗണ്ടിലാണ് ഉദ്യോഗാര്‍ഥികളെ ഇത്തരത്തില്‍ ഇരുത്തി പരീക്ഷ എഴുതിപ്പിച്ചത്. കോപ്പിയടിക്ക് കുപ്രസിദ്ധമായ ബിഹാറില്‍ പഴുതുകള്‍ അടച്ച് പരീക്ഷ നടത്താനാണെന്ന് വിശദീകരിച്ചാണ് വിവാദ നടപടി. 1150 ഓളം ഉദ്യോഗാര്‍ഥികളാണ് പേരാണ് പരീക്ഷ എഴുതിയത്. പരീക്ഷക്ക് ഹാജരായ ഉദ്യോഗാര്‍ഥികളോട് അടിവസ്ത്രമൊഴികെ ബാക്കി മുഴുവന്‍ വസ്ത്രങ്ങളും അഴിച്ച ശേഷം ഗ്രൌണ്ടില്‍ ഇരിക്കാന്‍ അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു. കരസേനയിലെ ക്ലര്‍ക്ക് തസ്തികയിലേയ്ക്കുള്ള പരീക്ഷയാണ് നടത്തിയത്. അതേസമയം നടപടിയെ ന്യായീകരിച്ച് ആര്‍മി റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഡയറക്ടര്‍ രംഗത്തെത്തി. നേരത്തെ നടത്തിയ പരീക്ഷകളില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നുവെന്നും ഈ സാഹചര്യത്തില്‍ കോപ്പയടി തടയാനാണ് ഇത്തരമൊരു മാര്‍ഗം സ്വീകരിക്കേണ്ടിവന്നതെന്നും ഡയറക്ടര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ബിഹാറില്‍ നടത്തിയ സ്കൂള്‍ പരീക്ഷക്കിടെ രക്ഷിതാക്കള്‍ സാഹസികമായി മതിലിലും മറ്റും വലിഞ്ഞുകയറി കുട്ടികള്‍ക്ക് പുസ്തകവും ഉത്തരമെഴുതിയ കടലാസുകളും എത്തിച്ചുനല്‍കിയതിന്റെ ചിത്രങ്ങള്‍ വിവിധ പത്രങ്ങളിലും ചാനലുകളിലും വലിയ വാര്‍ത്തയായി വന്നിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News