നോട്ട് നിരോധം: സര്‍ക്കാരിന് പ്രതീക്ഷ, ജനങ്ങള്‍ക്ക് ആശങ്ക
വലിയ പ്രതീക്ഷയും അതിലേറെ ആശങ്കയും നിലനിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധന തീരുമാനം കൈക്കൊണ്ടത്.
വലിയ പ്രതീക്ഷയും അതിലേറെ ആശങ്കയും നിലനിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധന തീരുമാനം കൈക്കൊണ്ടത്. പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും ഒരേസമയം തിരിച്ചടിയാകും തീരുമാനമെന്ന് വിലയിരുത്തപ്പെടുന്നു. അതേസമയം നോട്ട് നിരോധം വന്‍കിട കള്ളപ്പണ നിക്ഷേപകരെ ബാധിക്കില്ല എന്നും ആക്ഷേപമുണ്ട്.
ഒറ്റ രാത്രി കൊണ്ട് ഒരു മുന്നറിയിപ്പും ഇല്ലാതെ നോട്ടുകള്‍ അസാധുവാക്കിയ തീരുമാനത്തിന് പിന്നില്‍ തന്ത്രപ്രധാനമായ ഉദ്ദേശമാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. കള്ളപ്പണക്കാരെ വെട്ടിലാക്കുക എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. കണക്കില്‍ പെടാത്ത പണം 1000, 500 നോട്ടുകളാക്കി കയ്യില്‍ വച്ചവര്‍ക്ക് ആ പണം ബാങ്കില്‍ നിക്ഷേപിക്കാനോ പുതിയ നോട്ടിലേക്ക് മാറ്റാനോ സാധിക്കില്ല. ഇതുവഴി ഭീകരര്‍ക്കുള്ള ധനസഹായവും നിയന്ത്രിക്കാനാകുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. എന്നാല്‍ കള്ളപ്പണക്കാരില്‍ എത്രപേര്‍ നോട്ടിന്റെ രൂപത്തില്‍ സമ്പാദ്യം സൂക്ഷിക്കുന്നുണ്ടെന്നതാണ് മറ്റൊരു ചോദ്യം. ആയിരത്തിന് പകരം 2000ത്തിന്റെ നോട്ട് പുറത്തിറങ്ങാനിരിക്കുന്ന സാഹചര്യത്തില്‍ കള്ള നോട്ട് വ്യാപാരം എന്നെന്നേക്കുമായി എങ്ങനെ അവസാനിപ്പിക്കാനാകും എന്നതും ആശങ്ക ബാക്കിവെക്കുന്നു.
ഒരു ദിവസത്തെ ബാങ്ക് അവധി പണം പിന്‍വലിക്കുന്നതിന് സാധാരണക്കാര്‍ക്ക് പ്രയാസമുണ്ടാക്കും. ഒരാഴ്ചത്തേക്കെങ്കിലും രാജ്യത്തെ വ്യാവസായിക, ഉല്‍പാദന വിപണന മേഖല മന്ദഗതിയിലാകുമ്പോള്‍ അത് ഓഹരി വിപണിയേയും പ്രതികൂലമായി ബാധിക്കും. റിയല്‍ എസ്റ്റേറ്റ് വ്യാപാര രംഗത്തും നോട്ട് നിരോധന തീരുമാനത്തില്‍ താല്‍ക്കാലികമായി പ്രതിസന്ധി നേരിടും.