രോഹിത് വെമുലയുടെ അമ്മ പ്രതിഷേധിക്കുന്നു

Update: 2018-05-12 14:49 GMT
Editor : admin
രോഹിത് വെമുലയുടെ അമ്മ പ്രതിഷേധിക്കുന്നു
Advertising

വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് രോഹിത് വെമുലയുടെ അമ്മ ഹൈദരാബാദ് സര്‍വ്വകലാശാലക്ക് പുറത്ത് പ്രതിഷേധിക്കുന്നത്...

രോഹിത് വെമുലയുടെ അമ്മ ഹൈദരാബാദ് സര്‍വ്വകലാശാല കാമ്പസിന് പുറത്ത് പ്രതിഷേധിക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് രോഹിത് വെമുലയുടെ അമ്മ പ്രതിഷേധിക്കുന്നത്. ഹൈദരാബാദ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ അപ്പറാവുവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ കാമ്പസിനകത്ത് പ്രതിഷേധം നടത്തുകയാണ്.

ഹൈദരാബാദ് സര്‍വ്വകലാശാലയിലെത്തിയ കനയ്യകുമാറിനെയും രോഹിത് വെമുലയുടെ അമ്മ രാധികയേയും പൊലീസ് പുറത്തുവെച്ച് തടഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് വിദ്യാര്‍ഥികളുടെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് രാധിക കുത്തിയിരിപ്പ് സമരം നടത്തിയത്.

ഭഗത് സിംഗിന്റെ അമ്മയോടാണ് രാധികയെ പിന്നീട് മാധ്യമങ്ങളെ കണ്ട കനയ്യകുമാര്‍ വിശേഷിപ്പിച്ചത്. താന്‍ സഞ്ചരിച്ച വാഹനത്തിന് നേരെ രണ്ട് ബൈക്കുകളിലെത്തിയ അജ്ഞാതര്‍ കല്ലെറിഞ്ഞെന്നും കനയ്യകുമാര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News