ഇഷ്ടപ്പെട്ട ബെര്‍ത്ത് ലഭിച്ചില്ല; ശിവസേന എംഎല്‍എ ട്രെയിന്‍ തടഞ്ഞിട്ടു

Update: 2018-05-13 06:07 GMT
Editor : admin
ഇഷ്ടപ്പെട്ട ബെര്‍ത്ത് ലഭിച്ചില്ല; ശിവസേന എംഎല്‍എ ട്രെയിന്‍ തടഞ്ഞിട്ടു
Advertising

മന്ത്രിമാര്‍ക്ക് സൌജന്യമായി അനുവദിച്ചിട്ടുള്ള പ്രത്യേക സെക്കന്‍ഡ് എസി കോച്ചിലെ ലോവര്‍ ബെര്‍ത്താണ് എംഎല്‍എക്ക് അനുവദിച്ചിരുന്നത്.

ഇഷ്ടപ്പെട്ട ബെര്‍ത്ത് അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് ശിവസേന എംഎല്‍എ ഒരു മണിക്കൂറോളം ട്രെയിന്‍ തടഞ്ഞിട്ടു. മുംബൈ സിഎസ്ടിയിലാണ് സംഭവം. സെക്കന്‍ദരാബാദിലേക്ക് പോകേണ്ടിയിരുന്ന ദേവഗിരി എക്സ്പ്രസാണ് എംഎല്‍എ തടഞ്ഞിട്ടത്. ഇതേതുടര്‍ന്ന് മറ്റ് സ്ഥലങ്ങളിലേക്കുള്ള ഒമ്പത് ട്രെയിനുകളും വൈകി. ഏഴ് ലോക്കല്‍ ട്രെയിനുകള്‍ റദ്ദാക്കി.

രാത്രി 9.10നാണ് ദേവഗിരി എക്സ്പ്രസ് സ്റ്റേഷന്‍ വിടേണ്ടിയിരുന്നത്. എന്നാല്‍ ശിവസേനയുടെ എംഎല്‍എയായ ഹേമന്ദ് പട്ടേലിന്‍റെ പിടിവാശി മൂലം ട്രെയിനിന്‍റെ യാത്ര മുടങ്ങുകയായിരുന്നു. മന്ത്രിമാര്‍ക്ക് സൌജന്യമായി അനുവദിച്ചിട്ടുള്ള പ്രത്യേക സെക്കന്‍ഡ് എസി കോച്ചിലെ ലോവര്‍ ബെര്‍ത്താണ് എംഎല്‍എക്ക് അനുവദിച്ചിരുന്നത്. ഇത് മാറ്റിത്തരണമെന്ന ആവശ്യവുമായി എംഎല്‍എ രംഗതെത്തുകയായിരുന്നു. ഒടുവില്‍ 9.57നാണ് ട്രെയിന്‍ യാത്ര ആരംഭിച്ചത്.

നേതാവും അനുയായികളും ചേര്‍ന്ന് ഒരു മണിക്കൂറോളം ട്രെയിന്‍ തടഞ്ഞിട്ടതായും ഇത് റെയില്‍വേ നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഒരു മുതിര്‍ന്ന റെയില്‍വേ ഓഫീസര്‍ അറിയിച്ചു. ഓരോ തവണ ട്രെയിന്‍ യാത്ര ആരംഭിക്കുമ്പോഴും അപായ ചങ്ങല വലിച്ചാണ് നേതാവും അനുയായികളും ചേര്‍ന്ന് യാത്ര മുടക്കിയിരുന്നത്.

നിയമസഭ സമ്മേളനം അവസാനിച്ചതിനാല്‍ തങ്ങളുടെ മണ്ഡലങ്ങളിലേക്ക് പോകുന്ന വിഐപികള്‍ക്കായാണ് ഒരു പ്രത്യേക സെക്കന്‍ഡ് എസി കോച്ച് ട്രെയിനിനോട് ചേര്‍ത്തിരുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News