പി ചിദംബരവും കപില്‍ സിബലും രാജ്യസഭയിലേക്ക്
കോണ്‍ഗ്രസില്‍ നിന്ന് പി ചിദംബരം, കപില്‍ സിബല്‍, ജയറാം രമേശ് എന്നിവര്‍ രാജ്യസഭയിലേക്ക്.
കോണ്‍ഗ്രസില്‍ നിന്ന് പി ചിദംബരം, കപില്‍ സിബല്‍, ജയറാം രമേശ് എന്നിവര്‍ രാജ്യസഭയിലേക്ക്. പി ചിദംബരം മഹാരാഷ്ട്രയില്‍ നിന്ന് മത്സരിക്കും. കപില്‍ സിബല്‍ യുപിയില്‍ നിന്നും ജയറാം രമേശ് കര്‍ണാടകയില്‍ നിന്നും മത്സരിക്കും.
കര്‍ണാടകയില്‍ നിന്നു തന്നെ ഓസ്‍കാര്‍ ഫെര്‍ണാണ്ടസ്, പഞ്ചാബില്‍ നിന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അംബിക സോണി, ഛത്തീസ്ഗഡില്‍ നിന്നു ഛായ വര്‍മ, മധ്യപ്രദേശില്‍ നിന്നു വിവേക് തങ്ക, ഉത്തരാഖണ്ഡില്‍ നിന്നു പ്രദീപ് തംത എന്നിവരെയാണ് നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. 70 കാരനായ ചിദംബരം 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. പകരം കാര്‍ത്തി ചിദംബരമാണ് ശിവഗംഗ മണ്ഡലത്തില്‍ നിന്നു മത്സരിച്ചത്. എന്നാല്‍ കാര്‍ത്തി പരാജയപ്പെട്ടു. രാജ്യസഭയില്‍ എന്‍ഡിഎക്ക് കടുത്ത പ്രതിരോധം ഉയര്‍ത്തുകയെന്ന ലക്ഷ്യമിട്ട് തന്നെയാണ് പ്രമുഖരെ നാമനിര്‍ദേശം ചെയ്തിരിക്കുന്നത്.