ഡ്രൈവിങ് ലൈസൻസിനേയും ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ
Update: 2018-05-15 18:22 GMT
ഡ്രൈവിങ് ലൈസൻസിനെ ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നത് പരിഗണനയിലാണ്. ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്.
ആധാർ കേസിൽ സുപ്രീംകോടതി വിധിപറയാനിരിക്കേ കൂടുതൽ സേവനങ്ങൾ ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഡ്രൈവിങ് ലൈസൻസിനെ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള ചർച്ചകൾ നടത്തുകയാണെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദാണ് അറിയിച്ചത്ഡ്രൈവിങ് ലൈസൻസിനെ ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നത് പരിഗണനയിലാണ്. ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്.
പാൻകാർഡിനെ ആധാർ കാർഡുമായി ബന്ധിപ്പിച്ചത് കള്ളപ്പണം വെളുപ്പിക്കുന്നത് തടയാനാണെന്നും രവിശങ്കർ പ്രസാദ് വ്യക്തമാക്കി. ഹരിയാനയിൽ നടന്ന ഡിജിറ്റിൽ സമ്മിറ്റിലായിരുന്നു മന്ത്രിയുടെ അഭിപ്രായ പ്രകടനം.