ബീഫ് നിരോധത്തെ കുറിച്ച് സംസാരിച്ച് ജോലി നഷ്ടപ്പെടുത്താനില്ല: സാമ്പത്തിക ഉപദേഷ്ടാവ്
ബീഫിനെ കുറിച്ച് സംസാരിച്ച് ജോലി നഷ്ടപ്പെടുത്താനില്ലെന്ന് കേന്ദ്രസര്‍ക്കാരിന്‍റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍.
ബീഫിനെ കുറിച്ച് സംസാരിച്ച് ജോലി നഷ്ടപ്പെടുത്താനില്ലെന്ന് കേന്ദ്രസര്‍ക്കാരിന്‍റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍. ബീഫ് നിരോധത്തെ കുറിച്ചുള്ള മുംബൈ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
ബീഫ് നിരോധം ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബോധിച്ചിട്ടുണ്ടോ എന്നായിരുന്നു വിദ്യാര്‍ഥികളുടെ ചോദ്യം. ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞാല്‍ തന്‍റെ ജോലി തെറിക്കും എന്നായിരുന്നു അരവിന്ദ് സുബ്രഹ്മണ്യത്തിന്‍റെ മറുപടി. അദ്ദേഹത്തിന്‍റെ മറുപടിയെ കയ്യടിയോടെയാണ് വിദ്യാര്‍ഥികള്‍ സ്വീകരിച്ചത്. രാജ്യത്തിന്റെ പുരോഗതിക്ക് സാമൂഹികതലത്തിലുള്ള വേര്‍തിരിവുകള്‍ വിഘാതമാവുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2014 ഒക്ടോബര്‍ മുതല്‍ വാഷിങ്ടണിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍നാഷണല്‍ എകണോമിക്സില്‍ നിന്ന് അവധിയെടുത്താണ് അരവിന്ദ് സുബ്രഹ്മണ്യന്‍ കേന്ദ്രസര്‍ക്കാരിന്‍റെ സാമ്പത്തിക ഉപദേഷ്ടാവായത്.