പിന്നാക്ക വിഭാഗ സംവരണത്തിന്റെ ക്രീമിലയര്‍ പരിധി എട്ട് ലക്ഷമാക്കും

Update: 2018-05-22 01:46 GMT
Editor : Ubaid
പിന്നാക്ക വിഭാഗ സംവരണത്തിന്റെ ക്രീമിലയര്‍ പരിധി എട്ട് ലക്ഷമാക്കും
Advertising

പിന്നോക്ക വിഭാഗ സംവരണത്തിന് ക്രീമിലയര്‍ നിര്‍‌ണയിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി നിലവില്‍ 6 ലക്ഷമാണ്. ഇതാണ് എട്ട് ലക്ഷമാക്കി ഉയര്‍ത്തുന്നത്.

പിന്നാക്ക വിഭാഗ സംവരണത്തിന്റെ ക്രീമിലയര്‍ പരിധി എട്ട് ലക്ഷമാക്കി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ കേന്ദ്രം ഊര്‍ജ്ജിതമാക്കുന്നു. ഇത് സംബന്ധിച്ച ശിപാര്‍ശ കേന്ദ്ര സാമൂഹ്യ ക്ഷേമ മന്ത്രാലയം പ്രധാന മന്ത്രിക്ക് കൈമാറി. പ്രധാന മന്ത്രിയുടെ അംഗീകാരമായാല്‍ ഒക്ടോബര്‍ ആദ്യ വാരം തന്നെ ശിപാര്‍ശ കേന്ദ്രമന്ത്രിസഭ പരിഗണിക്കും.

പിന്നോക്ക വിഭാഗ സംവരണത്തിന് ക്രീമിലയര്‍ നിര്‍‌ണയിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി നിലവില്‍ 6 ലക്ഷമാണ്. ഇതാണ് എട്ട് ലക്ഷമാക്കി ഉയര്‍ത്തുന്നത്. ഇതോടെ കൂടുതല്‍ പേര്‍ക്ക് സംവരണത്തിന്‍റെ ആനുകൂല്യം ലഭിക്കും. നഗര മേഖലയില്‍ 12 ലക്ഷവും ഗ്രാമീണ മേഖലയില്‍ 9 ലക്ഷവുമാക്കി ക്രീമിലയര്‍ പരിധി ഉയരര്‍ത്തണമെന്നായിരുന്നു ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍ 2013 ശിപാര്‍ശ ചെയ്തിരുന്നുത്. എന്നാല്‍ ഇത് പൂര്‍ണമായി അംഗീകാരിക്കാന്‍ യു.പി.എ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല, ഇപ്പോള്‍ മോദി സര്‍ക്കാരും സമാന നിലപാട് തന്നെയാണ് തുടരുന്നത്. ഇപ്പോള്‍ രണ്ട് ക്രീമിലയര്‍ പരിധില്‍ രണ്ട് ലക്ഷം ഉയര്‍ത്താന്‍ തയ്യാറാകുന്നത് ഉത്തര്‍ പ്രദേശ് നിയമ സഭാ തെരഞ്ഞടുപ്പ് മുന്നില്‍ കണ്ടാണെന്നും വിലയിരുത്തലുണ്ട്. 40 ശതമാനം ഒ.ബി.സി വോട്ടര്‍മാരുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News