ലോയകേസ് ഗൌരവമുള്ള വിഷയമെന്ന് സുപ്രീംകോടതി

Update: 2018-05-22 16:51 GMT
Editor : Sithara
ലോയകേസ് ഗൌരവമുള്ള വിഷയമെന്ന് സുപ്രീംകോടതി
Advertising

കേസ് രേഖകള്‍‌ പരസ്യപ്പെടുത്തരുതെന്ന മഹാരാഷ്ട്ര സര്‍ക്കാറിന്‍‌റെ ആവശ്യം സുപ്രീംകോടതി പരിഗണിച്ചില്ല നടപടിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ആവശ്യവും കോടതി കേട്ടില്ല.

ലോയ കേസ് ഗൌരവമുളളതാണെന്നും കേസിന്റെ രേഖകള്‍ വിശദമായി പരിശോധിക്കുമെന്നും സുപ്രീം കോടതി . ബോംബെ ഹൈക്കോടതിയിലുളള രണ്ട് ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റാനും ഉത്തരവിട്ടു. മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ണായക രേഖകള്‍ രഹസ്യമാക്കുന്നുവെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. കേസ് അടുത്ത മാസം 2ന് വീണ്ടും പരിഗണിക്കും.

Full View

അമിത് ഷാ പ്രതിയായിരുന്ന സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന സി ബിഐ ജഡ്ജി ഹര്‍കിഷന്‍ ലോയ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക തീരമാനങ്ങള്‍. മരണവുമായി ബന്ധപ്പെട്ട മാധ്യമ വെളിപ്പെടുത്തലുകള്‍ ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ട്, മഹാരാഷ്ട്രസര്‍ക്കാരും ഹര്‍ജിക്കാരും സമര്‍പ്പിച്ച എല്ലാ കേസ്രേഖകളും വിശ ദമായി പരിശോധിക്കും. ജഡ്ജിയുടെ മരണ സാഹചര്യവും പരിശോധിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസിന്റെ നടപടിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നും കേസ് രേഖകള്‍ രഹസ്യമാക്കി വെക്കണമെന്നുമുള്ള മഹാരാഷ്ട്ര സര്‍ക്കാറിന്റെ ആവശ്യങ്ങള്‍ കോടതി പരിഗണിച്ചില്ല.

ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ബോംബേ ഹൈക്കോടതിയിലുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റാനും ചീഫ് ജസ്റ്റിസ് ദീപ്ക് മിശ്ര, ജസ്റ്റിസുമാരയ ഡി വൈ ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍ക്കര്‍ എന്നിവരുടെ ബഞ്ച് ഉത്തരവിട്ടു. അതിനിടെ, കേസില്‍ മഹാരാഷ്ട്ര സര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഹാജരാകുന്നത് അമിത്ഷായെ സംരക്ഷിക്കാനാണെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകനായ ദുഷ്യന്ത് ദവെ ആരോപിച്ചത് കോടതില്‍ നാടകീയ വ്ഗാവാദങ്ങള്‍ക്ക് ഇടയാക്കി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News