മുസഫര്‍ നഗര്‍ ട്രെയിന്‍ അപകടത്തിന് കാരണം അധികൃതരുടെ അനാസ്ഥ

Update: 2018-05-23 06:07 GMT
Editor : Sithara
മുസഫര്‍ നഗര്‍ ട്രെയിന്‍ അപകടത്തിന് കാരണം അധികൃതരുടെ അനാസ്ഥ
Advertising

അപകടത്തില്‍ ഇതുരെ 23 പേര്‍ മരിച്ചതായും, 156 പേര്‍ക്ക് പരിക്കേറ്റതായും മുസഫര്‍നഗര്‍ ജില്ലാ ഭരണകൂടം അറിയിച്ചു.

മുസഫര്‍ നഗര്‍ ട്രെയിന്‍ അപകടത്തിന് കാരണം അധികൃതരുടെ അനാസ്ഥയെന്ന് സൂചന. സംഭവത്തില്‍ കുറ്റകരമായ വീഴ്ചക്ക് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കുമെന്ന് റെയില്‍വേ അറിയിച്ചു.

ഇന്നലെ വൈകിട്ട് 5.30നാണ് പുരി - ഹരിദ്വാര്‍ കലിംഗ ഉത്കല്‍ എക്സ്പ്രസ് ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ അപകടത്തില്‍ പെട്ടത്. ഇതുവരെ 23 പേര്‍ മരിച്ചതായും 156 പേര്‍ക്ക് പരിക്കേറ്റതായും മുസഫര്‍നഗര്‍ ജില്ലാ ഭരണകൂടം അറിയിച്ചു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ട്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ തന്നെ, കേന്ദ്ര ദുരന്ത നിരവാരണ സേനയുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയിരുന്നു. അപകടത്തില്‍ പെട്ട ബോഗികള്‍ ക്രെയിന്‍ ഉപയോഗിച്ച് നീക്കം ചെയ്തു. പാളത്തിന് സംഭവിച്ച തകരാറുകള്‍ പരിഹരിച്ച് വരികയാണെന്നും രാത്രി പത്ത് മണിയോടെ ഗതാഗതം പുനസ്ഥാപിക്കുമെന്നും റെയില്‍വേ അറിയിച്ചു.

അതിനിടെ സംഭവത്തില്‍ മരണത്തിലേക്ക് നയിക്കുന്ന തരത്തിലുള്ള കുറ്റകരമായ വീഴ്ചയുള്‍പ്പെടെയുള്ള ഐപിസി വകുപ്പുകള്‍ പ്രകാരം ഉത്തര്‍പ്രദേശ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അപകടത്തിലേക്ക് നയിച്ചത് റെയില്‍വേ ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നത്. വടക്കന്‍ മേഖല റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ നാളെ അപകട സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം ആരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു.

ഡ്രൈവറുടെ അനാസ്ഥയാണ് അപകടത്തിന്റെ കാരണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. വേഗത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിനെ പെടുന്നനെ ബ്രേക്കിട്ട് നിര്‍ത്തുകയായിരുന്നുവെന്നും ഇതാണ് ബോഗികള്‍ പാളം തെറ്റാന്‍ കാരണമെന്നും പരിക്കേറ്റവര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം അറ്റകുറ്റപ്പണി നടക്കുന്ന വിവരം ഡ്രൈവറെ അറിയിക്കുന്നതിലുള്ള വീഴ്ചയാണ് അപകടകാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News